Photo: twitter.com|Media_SAI
ടോക്യോ: പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡല്‍ കൂടി. പുരുഷന്മാരുടെ ടി 64 ഹൈജമ്പ് മത്സരത്തില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാര്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ഏഷ്യന്‍ റെക്കോഡോടെയാണ് താരം വെള്ളി നേടിയത്.
2.07 മീറ്റര്‍ ചാടിയാണ് പ്രവീണ്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയത്. ഈ പ്രകടനത്തോടെ ഏഷ്യന്‍ റെക്കോഡും താരം സ്വന്തമാക്കി. ആദ്യ ശ്രമത്തില്‍ 1.83 മീറ്റര്‍ കണ്ടെത്തിയ താരം രണ്ടാം ശ്രമത്തില്‍ അത് 1.97 മീറ്ററാക്കി ഉയര്‍ത്തി. പിന്നാലെ 2.01 മീറ്ററും 2.07 മീറ്ററും ചാടിക്കടന്ന് പ്രവീണ്‍ ഇന്ത്യയുടെ അഭിമാനമായി മാറി.
ഈ ഇനത്തില്‍ ബ്രിട്ടന്റെ ജൊനാതന്‍ ബ്രൂം എഡ്വാര്‍ഡ്സ് സ്വര്‍ണം നേടി. പോളണ്ടിന്റെ ലെപ്പിയാറ്റോയ്ക്കാണ് വെങ്കലം.
12-ാമത് ഫാസ അന്താരാഷ്ട്ര ലോക പാര അത്ലറ്റിക്സ് ഗ്രാന്‍ഡ് പ്രിക്സില്‍ പ്രവീണ്‍ 2.05 മീറ്റര്‍ ചാടി സ്വര്‍ണം നേടിയിരുന്നു.
ഈ നേട്ടത്തോടെ ഇന്ത്യയുടെ പാരാലിമ്പിക്സിലെ മെഡല്‍ നേട്ടം 11 ആയി ഉയര്‍ന്നു. രണ്ട് സ്വര്‍ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. നിലവില്‍ 36-ാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയുടെ പാരാലിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്.
Content Highlights: Praveen Kumar breaks Asian record, bags silver medal at Men's High Jump T64 event at Tokyo Paralympics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..