തിരുവനന്തപുരം: അഞ്ചാമത് സംസ്ഥാന സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ജേതാവായി പ്രാണ്‍ പ്രവീണ്‍.

തിരുവനന്തപുരം സ്‌ക്വാഷ് സെന്ററില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ റെജിന്‍ രാജിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് പ്രാണ്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ (11-5, 11-9, 6-11, 7-3).

തിരുവനന്തപുരം വലിയവിള സ്വദേശിയായ പ്രാണ്‍, തിരുവനന്തപുരം മാര്‍ ബസേലിയസ് കോളേജ് അവസാന വര്‍ഷ ബി ടെക്ക് വിദ്യാര്‍ഥിയാണ്. മണിപ്പാലില്‍ നടന്ന അന്തര്‍ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പില്‍ 
എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് വേണ്ടി പ്രാണ്‍  മത്സരിച്ചിരുന്നു.

തിരുവനന്തപുരം എല്‍.ബി.എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കുമാറിന്റേയും, ആര്‍.കെ.ഡി.എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയുമായ ഗോപികയുടേയും മകനാണ്.

Content Highlights: Pran Praveen wins state squash championship