മികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്‌കാരം സ്വന്തമാക്കി പി.ആർ.ശ്രീജേഷ്


ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീജേഷ്.

Photo: olympics.com

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേള്‍ഡ് ഗെയിംസ് അസോസിയേഷന്റെ 2021-ലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍.ശ്രീജേഷ്. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ശ്രീജേഷ് വിജയിയായത്.

പർവതാരോഹകൻ സ്‌പെയിനിന്റെ ആല്‍ബെര്‍ട്ടോ ഗിനെസ് ലോപസ്, ഇറ്റാലിയന്‍ വൂഷു താരം മൈക്കിള്‍ ജിയോര്‍ഡാന്‍ എന്നിവരെ ഫൈനല്‍ റൗണ്ടില്‍ മറികടന്നാണ് ശ്രീജേഷ് പുരസ്‌കാരം നേടിയത്.17 രാജ്യങ്ങളിൽ നിന്ന് നാമനിർദേശം ചെയ്യപ്പെട്ട 24 കായികതാരങ്ങളാണ് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്.

ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീജേഷ്. ഇതിനുമുന്‍പ് 2019-ല്‍ ഇന്ത്യന്‍ വനിതാ ഹോക്കി നായിക റാണി റാംപാല്‍ പുരസ്‌കാരം നേടിയിരുന്നു.

ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍നായകനായ ശ്രീജേഷ് ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിലെ പ്രധാന താരമായിരുന്നു. ശ്രീജേഷിന്റെ മിന്നും സേവുകളിലാണ് ഇന്ത്യ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയത്.

ശ്രീജേഷിന് ആകെ 127647 വോട്ടുകളാണ് ലഭിച്ചത്. ലോപ്പസിന് 67428 വോട്ടും ജിയോര്‍ഡാനിന് 52046 വോട്ടും ലഭിച്ചു. 33 കാരനായ ശ്രീജേഷിന് മാത്രമാണ് ഇന്ത്യയില്‍ നിന്ന് നാമനിര്‍ദേശം ലഭിച്ചത്. 2021 ഒക്ടോബറില്‍ ശ്രീജേഷിനെ ലോക ഹോക്കി ഫെഡറേഷന്‍ ഗോള്‍കീപ്പര്‍ ഓഫ് ദ ഇയറായി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യന്‍ സീനിയര്‍ ടീമിനുവേണ്ടി 2006-ല്‍ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 2011 മുതല്‍ ടീമിലെ സ്ഥിര സാന്നിധ്യമാണ്. 2016-ല്‍ ശ്രീജേഷിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഹോക്കി ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി മെഡല്‍ നേടി. ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ 244 മത്സരങ്ങളില്‍ കളിക്കാനും താരത്തിന് അവസരം ലഭിച്ചു.

രാജ്യത്തെ പരമോന്നത കായികപുരസ്‌കാരമായ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം അടുത്തിടെ ശ്രീജേഷ് സ്വന്തമാക്കിയിരുന്നു.

Content Highlights: PR Sreejesh becomes second Indian to win World Games Athlete of the Year Award

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented