കുഞ്ഞാരാധികയ്ക്ക് ജഴ്സിയൂരി നൽകി ക്രിസ്റ്റിയാനോ റൊണാൾഡോ I Photo: AP
ഡബ്ലിന്‍: സൂപ്പര്‍ താരങ്ങളോടൊപ്പം എന്നും ആരാധകരുണ്ടാകും. ചില ആരാധകര്‍ ആവേശം അണപൊട്ടുമ്പോള്‍ ഗ്രൗണ്ടിലുള്ള താരത്തിന് അടുത്തേക്ക് ഓടിവരും. അവിടെ സുരക്ഷാ ജീവനക്കാരോ വേലിക്കെട്ടുകളോ അവര്‍ക്ക് പ്രശ്നമില്ല.
ഇത്തരത്തില്‍ അഡിസണ്‍ വെലാന് എന്ന 11-കാരി തന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അടുത്തേക്ക് ഓടിയെത്തി. ഡബ്ലിനില്‍ അയര്‍ലന്‍ഡിനെതിരേ നടന്ന 2022 ഖത്തര്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിന് ശേഷമായിരുന്നു സംഭവം.
ഗ്രൗണ്ടിലേക്ക് ഓടുന്നതിനിടെ വെലാനെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. എന്നാല്‍ അവള് ക്രിസ്റ്റിയാനോ എന്നു വിളിക്കുന്നത് ശ്രദ്ധിച്ച താരം അവളെ അടുത്തേക്ക് വിടാന്‍ സുരക്ഷാ ജീവനക്കാരനോട് നിര്‍ദേശിക്കുകയായിരുന്നു.
ഇതോടെ ഓടിയെത്തിയ വെലാന് ക്രിസ്റ്റിയാനോ തന്റെ ജഴ്സിയൂരി നല്കി. അവളെ തന്നോട് ചേര്‍ത്തുപിടിക്കുകയും ചെയ്തു. ആനന്ദക്കണ്ണീരുമായി കുഞ്ഞാരാധിക തിരിച്ചു ഗാലറിയിലെത്തി. അയര്‍ലന്‍ഡിലെ ഷെല്‍ബോണ്‍ എഫ്.സിയുടെ അണ്ടര്‍-13 താരം കൂടിയാണ് വെലാന്.
Content Highlights: Portugal Captain Cristiano Ronaldo Gives His Jersey To Young Irish Fan During World Cup Qualifiers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..