പിക്വെയും ഷാക്കിറയും മക്കൾക്കൊപ്പം | Photo: Getty Images
മഡ്രിഡ്: സ്‌പെയിനിന്റെ ഫുട്‌ബോള്‍ താരം ജെറാര്‍ഡ് പിക്വെയും പോപ് ഗായിക ഷാക്കിറയും തമ്മിലുള്ള പ്രണയം ലോകം ഏറെ ചര്‍ച്ച ചെയ്തതാണ്. ലോകത്തിലെ ഏറ്റവും മികച്ച ജോഡികളിനൊന്നായാണ് ഇരുവരെയും കണക്കാക്കുന്നത്. കഴിഞ്ഞ 12 വര്‍ഷങ്ങളായി ഇരുവരും ഒരുമിച്ചാണ് ജീവിക്കുന്നത്. എന്നാല്‍ പിക്വെയുമായുള്ള ബന്ധം ഉപേക്ഷിക്കാനൊരുങ്ങുകയാണ് ഷാക്കിറ.
പിക്വെ തന്നെ വഞ്ചിച്ചുവെന്നും മറ്റൊരു സ്ത്രീയുമായി പിക്വെയ്ക്ക് ബന്ധമുണ്ടെന്നും ഷാക്കിറ പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ഇതിനുപിന്നാലെ ഇരുവരും രണ്ടിടത്തേക്ക് താമസം മാറിയെന്നാണ് റിപ്പോര്‍ട്ട്. ബാഴ്‌സലോണയുടെ പ്രതിരോധതാരമായ പിക്വെ നിലവില്‍ ബാഴ്‌സലോണയിലെ കാലെ മണ്‍ടനിറില്‍ ഒറ്റയ്ക്ക് കഴിയുകയാണ്.
Also Read
കുറച്ചുകാലമായി ഷാക്കിറ പിക്വെയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറില്ലായിരുന്നു. പിക്വെയ്ക്കും ഷാക്കിറയ്ക്കും രണ്ട് ആണ്‍കുട്ടികളാണുള്ളത്. മൂത്തമകന്‍ മിലാന് ഒന്‍പതും ഇളയമകന്‍ സാഷയ്ക്ക് ഏഴുമാണ് പ്രായം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷാക്കിറ അവസാനമായി പിക്വെയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. 2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടന്ന ഫുട്‌ബോള്‍ ലോകകപ്പിനിടേയാണ് ഷാക്കിറയും പിക്വെയും അടുക്കുന്നത്. ഷാക്കിറ അന്ന് പാടിയ ലോകകപ്പ് ഗാനമായ 'വക്ക വക്ക' വന്‍ ഹിറ്റായിരുന്നു. ലോകകപ്പിന് ശേഷം ഇരുവരും ഒരുമിച്ച് ജീവിക്കാനാരംഭിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..