Image Courtesy: AFP|Twitter
ന്യൂഡല്‍ഹി: ഇന്ത്യയുടെ 2002-ലെ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനല്‍ വിജയത്തില്‍ നിര്‍ണായകമായ യുവ്‌രാജ് സിങ്-മുഹമ്മദ് കൈഫ് കൂട്ടുകെട്ട് പോലൊന്നാണ് കൊറോണ വൈറസിനെ നേരിടാന്‍ ഇന്ത്യയ്ക്ക് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഞായറാഴ്ചത്തെ ജനത കര്‍ഫ്യൂവിന് ഇരുവരും ട്വിറ്ററിലൂടെ പിന്തുണയറിയിച്ചിരുന്നു. ഇതില്‍ കൈഫിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രി നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലിലെ ഇരുവരുടെയും കൂട്ടുകെട്ടിനെ കുറിച്ച് ഓര്‍മിപ്പിച്ചത്.
'എക്കാലവും ഓര്‍ക്കുന്ന കൂട്ടുകെട്ട് സമ്മാനിച്ച രണ്ട് മികച്ച ക്രിക്കറ്റ് താരങ്ങളിതാ. ഇപ്പോഴിതാ അവര്‍ പറഞ്ഞപോലെ മറ്റൊരു കൂട്ടുകെട്ടിനുള്ള സമയമാണിത്. കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തില്‍ എല്ലാ ഇന്ത്യക്കാരും പങ്കാളികളാകുകയാണ്', പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
2002-ലെ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 326 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യയ്ക്ക് കരുത്തായത് ആറാം വിക്കറ്റില്‍ ഒന്നിച്ച് 121 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ യുവി-കൈഫ് സഖ്യമാണ്. അഞ്ചിന് 146 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിടുന്ന ഘട്ടത്തിലാണ് ഇരുവരും ക്രീസില്‍ മായാജാലം കാണിച്ചത്.
യുവ്‌രാജ് അന്ന് 63 പന്തുകള്‍ നേരിട്ട് ഒമ്പത് ഫോറും ഒരു സിക്‌സുമടക്കം 69 റണ്‍സെടുത്തു. കൈഫാകട്ടെ 75 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 87 റണ്‍സോടെ പുറത്താകാതെ നിന്നു. അന്ന് ലോര്‍ഡ്‌സിലെ ഗാലറിയില്‍ ടീഷര്‍ട്ട് ഊരി വീശിയാണ് ഇന്ത്യന്‍ ക്യാപ്റ്റനും നിലവിലെ ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ഈ വിജയം ആഘോഷിച്ചത്.
Content Highlights: PM refers to Mohammed Kaif and Yuvraj Singh’s iconic Natwest Final partnership
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..