ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തോല്‍വിയും ജയവുമെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നും ഇന്ത്യൻ ടീമിന്റെ പോരാട്ടവീര്യം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ 18 റണ്‍സിനാണ് തോറ്റത്.
ഫലം നിരാശജനകമാണ്. എങ്കിലും ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യം അഭിനന്ദനാര്‍ഹമാണ്. ടൂര്‍ണമെന്റിന്റെ അവസാനംവരെ മികച്ചരീതിയിലായിരുന്നു ബോളിങും ബാറ്റിങും ഫീല്‍ഡിങുമെല്ലാം. അതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. തോല്‍വിയും ജയവുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ ടീമിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 221-ന് പുറത്തായി. ഇന്ത്യയുടെ തുടക്കംതന്നെ വന്‍ തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സുള്ളപ്പോള്‍ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റ്സ്മാന്മാരും മടങ്ങി. രോഹിത് ശര്‍മ (1), കെ.എല്‍. രാഹുല്‍ (1), ക്യാപ്റ്റന്‍ വിരാട് കോലി (1) എന്നിവര്‍ യാതൊരു സംഭാവനകളുമില്ലാതെ പുറത്താവുകയായിരുന്നു.
Content Highlights: PM on Cricket world cup semi final, India loss
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..