ചരിത്ര നേട്ടം സ്വന്തമാക്കിയ ഭവിനയെ അനുമോദിച്ച് രാജ്യം


ഇന്ത്യയ്ക്ക് വേണ്ടി പാരാലിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ടേബിള്‍ ടെന്നീസ് താരമാണ് ഭവിന.

Photo: twitter.com|Media_SAI

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സിലെ വനിതാ ടേബിള്‍ ടെന്നീസ് മത്സരത്തില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ഭവിന ബെന്‍ പട്ടേലിനെ അനുമോദിച്ച് രാജ്യം. പ്രസിഡന്റ് രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയുമുള്‍പ്പെടെയുള്ളവര്‍ ഭവിനയ്ക്ക് അനുമോദനങ്ങളുമായി രംഗത്തെത്തി.

ഇന്ത്യയ്ക്ക് വേണ്ടി പാരാലിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ടേബിള്‍ ടെന്നീസ് താരമാണ് ഭവിന. ഫൈനലില്‍ ചൈനയുടെ യിങ് ഷോവിനോട് തോല്‍വി വഴങ്ങിയതോടെയാണ് താരം വെള്ളി മെഡല്‍ നേടിയത്.

പാരാലിമ്പിക്‌സില്‍ വെള്ളി നേടിയതോടെ ഭവിന സ്‌പോര്‍ട്‌സിനെ ഇഷ്ടപ്പെടുന്ന ഏവരെയും പ്രചോദിപ്പിച്ചുവെന്ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ് അറിയിച്ചു. ഭവിനയുടെ കഴിവും അര്‍പ്പണ മനോഭാവവും ഇന്ത്യയ്ക്ക് അഭിമാനമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭവിന ചരിത്രം കുറിച്ചുവെന്നും അവരുടെ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭവിനയുടെ നേട്ടം വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നും കൂടുതല്‍ യുവപ്രതിഭകളെ കായികലോകത്തേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ ഭവിന മികച്ച പ്രകടനം പുറത്തെടുത്തെന്നും അതില്‍ അഭിമാനമുണ്ടെന്നും ഇന്ത്യയുടെ ആദ്യ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ട്വീറ്റ് ചെയ്തു.

ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍, വിരേന്ദര്‍ സെവാഗ് തുടങ്ങിയവരും ഭവിനയ്ക്ക് അനുമോദനങ്ങളുമായി രംഗത്തെത്തി.

Content Highlights: PM Modi, Abhinav Bindra and others hail Bhavina Patel after historic silver medal at Paralympics 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented