1-പ്ലേബോയ് മോഡൽ ഡാനിയെല്ല ഷാവേസ്, 2-ജോർജിന റോഡ്രിഗസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ | Photo: twitter.com
ലിസ്ബണ്‍: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം കിടപ്പറ പങ്കിട്ടിട്ടുണ്ടെന്നും അത് തെളിയിക്കുന്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നുമുള്ള അവകാശവാദവുമായി ചിലിയന്‍ പ്ലേബോയ് മോഡല്‍ ഡാനിയെല്ല ഷാവേസ്.
റഷ്യന്‍ മോഡല്‍ ഐറിന ഷായ്ക്കുമായുള്ള ബന്ധം അവസാനിപ്പിച്ച 2015-ലാണ് റൊണാള്‍ഡോ താനുമായി അടുപ്പത്തിലാകുന്നതെന്ന് ഡാനിയെല്ല അവകാശപ്പെട്ടു. ഇക്കാര്യങ്ങള്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയ ഡാനിയെല്ല, പിന്നീട് ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു. ജോര്‍ജിന റോഡ്രിഗസാണ് നിലവില്‍ റൊണാള്‍ഡോയുടെ പങ്കാളി. ജോര്‍ജിനയില്‍ റൊണാള്‍ഡോയ്ക്ക് രണ്ട് കുട്ടികളുമുണ്ട്.
അതേസമയം റൊണാള്‍ഡോയുടെ സ്വകാര്യതയെ കരുതി താരത്തിനൊപ്പമുള്ള ദൃശ്യങ്ങള്‍ പുറത്തുവിടില്ലെന്നും ഡാനിയെല്ല കുറിച്ചു. റൊണാള്‍ഡോയെ ടാഗ് ചെയ്താണ് അവര്‍ ട്വീറ്റ് ചെയ്തത്. ദൃശ്യങ്ങളില്‍ ഇരുവരും പൂര്‍ണ നഗ്നരാണെന്നുകൂടി ഡാനിയെല്ല ട്വീറ്റില്‍ പറഞ്ഞിരുന്നു.
അതേസമയം ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സിയേയും ഡാനിയെല്ല വെറുതെ വിട്ടില്ല. മെസ്സി തന്റെ ഭാര്യ ആന്റൊനെല്ല റക്കൂസോയോട് വിശ്വാസവഞ്ചന കാണിച്ചെന്നാണ് ഡാനിയെല്ല പറയുന്നത്. മെസ്സി മറ്റൊരു യുവതിയുമായി ഡേറ്റിങ്ങിനുപോയ സംഭവത്തെ കുറിച്ച് തനിക്ക് അറിയാമെന്നാണ് ഡാനിയെല്ലയുടെ അവകാശവാദം.
Content Highlights: Playboy model claims to have x-rated video with Cristiano Ronaldo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..