Photo: AFP
ലണ്ടന്‍: ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ സ്ഥിരമായി മൈതാനത്ത് അതിക്രമിച്ചുകടക്കുന്ന ജാര്‍വോ നാലാം ടെസ്റ്റിലും പതിവ് തെറ്റിച്ചില്ല.
മത്സരത്തിന്റെ രണ്ടാം ദിനം ഇംഗ്ലണ്ട് ബാറ്റിങ്ങിനിടെയാണ് ഇത്തവണ ജാര്‍വോ കളത്തിലേക്ക് ഓടിക്കയറിയത്. ഇതോടെ മത്സരം അല്‍പനേരം തടസപ്പെടുകയും ചെയ്തു.
മത്സരത്തിന്റെ 34-ാം ഓവറിലായിരുന്നു സംഭവം. ഉമേഷ് യാദവ് ഓവറിലെ മൂന്നാം പന്ത് എറിയാന്‍ തയാറെടുക്കുമ്പോഴാണ് തന്റെ പ്രസിദ്ധമായ 69-ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് ജാര്‍വോ ഓടിയെത്തിയത്. പന്തെറിയുന്ന ആംഗ്യം കാണിച്ച് ഓടിയെത്തിയ ഇയാള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ജോണി ബെയര്‍സ്‌റ്റോയുമായി കൂട്ടിയിടിക്കുകയും ചെയ്തു.
ഉടന്‍ തന്നെ മൈതാനത്തെ സുരക്ഷാ ജീവനക്കാരെത്തി ഇയാളെ പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.
പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റിനിടയിലും ജാര്‍വോ ഇത്തരത്തില്‍ മൈതാനത്തേക്ക് അതിക്രമിച്ച് കയറിയിരുന്നു. ഓവലിലും ഇതാവര്‍ത്തിച്ചതോടെ ഈ കോവിഡ് സാഹചര്യത്തില്‍ താരങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയുടെ കാര്യത്തില്‍ ഭീതി ഉയരുന്നുണ്ട്. ജാര്‍വോയുടെ അതിക്രമിച്ചുകടക്കല്‍ പതിവായതോടെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും ആരാധക രോഷം ഉയര്‍ന്നുകഴിഞ്ഞു.
ജാര്‍വോയെ പോലെയുള്ളവര്‍ താരങ്ങള്‍ക്ക് ഭീഷണിയാണെന്നും ഗ്രൗണ്ടില്‍ ഇറങ്ങുന്നതില്‍ നിന്ന് വിലക്കണമെന്നും ആരാധകര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
മൂന്നാം ടെസ്റ്റിനിടെ മൈതാനത്ത് അതിക്രമിച്ചു കടന്ന ജാര്‍വോയെ ലീഡ്‌സിലെ മത്സരങ്ങള്‍ കാണുന്നതില്‍ നിന്ന് യോര്‍ക്ക് ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ് ആജീവനാന്തം വിലക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.
Content Highlights: Pitch invader Jarvo 69 breached the security once again
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..