യൗണ്‍ഡെ (കാമറൂണ്‍): ആഴ്‌സണല്‍ താരവും ഗാബോണ്‍ ക്യാപ്റ്റനുമായ പിയറെ എമെറിക് ഔബമെയാങ്ങിന് കോവിഡ്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പിനായി വ്യാഴാഴ്ച കാമറൂണില്‍ എത്തിയ ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. 

ടൂര്‍ണമെന്റിനായി കാമറൂണിലെ യൗണ്‍ഡെ വിമാനത്താവളത്തില്‍ എത്തിയ ഗാബോണ്‍ ടീമിലെ ഔബമെയാങ്ങിന്റെ സഹതാരം മാരിയോ ലെമിന, സഹപരിശീലകന്‍ അനിസെറ്റ് യാല എന്നിവരുടെ പരിശോധനാ ഫലങ്ങളും പോസിറ്റീവാണെന്ന് ഗാബോണ്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. 

മൂവരേയും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കും. അതിലും ഫലം പോസിറ്റീവായാല്‍ ഇവര്‍ ഐസൊലേഷനില്‍ പോകണം. അങ്ങനെ വന്നാല്‍ ഇവര്‍ക്ക് ഗാബോണിന്റെ ആദ്യ മത്സരം നഷ്ടമാകും. ഗ്രൂപ്പ് സിയില്‍ തിങ്കളാഴ്ച കോമൊറോസ് ഐലന്‍ഡിനെതിരെയാണ് ഗാബോണിന്റെ ആദ്യ മത്സരം.

Content Highlights: Pierre-Emerick Aubameyang tests positive for Covid-19