Pele (File) | Photo: Alexander Zemlianichenko/ AP Photo
സാവോ പോളോ: അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫുട്ബോള്‍ ഇതിഹാസം പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി. അര്‍ബുദ ബാധിതനായ അദ്ദേഹം കീമോതെറാപ്പിയോട് പ്രതികരിക്കത്തതിനെ തുടര്‍ന്നാണ് പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസമാണ് 82-കാരനായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്‍സറിന് ചികിത്സയില്‍ കഴിയുന്ന പെലെയെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് അദ്ദേഹത്തെ അടിയന്തരമായി സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയിലേക്ക് മാറ്റിയത്.
പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം മകളാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പെലെയുടെ മകള്‍ വാര്‍ത്ത പങ്കുവെച്ചത്.എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളായ പെലെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അസുഖബാധിതനാണ്.
ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടിയിട്ടുണ്ട്. 1958, 1962, 1970 ലോകകപ്പുകളില്‍ കിരീടം നേടിയ ബ്രസീല്‍ ടീമംഗമായിരുന്നു പെലെ. മൂന്ന് വിശ്വകിരീടങ്ങള്‍ നേടുന്ന ഏക താരവും പെലെയാണ്.
Content Highlights: Pele moved to end-of-life care as football icon stops responding to chemotherapy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..