കമ്മിൻസും ഭാര്യയും | Photo: twitter|Chole-Amanda Baile
സിഡ്നി: ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുത്ത ഓസീസ് താരങ്ങളെല്ലാം ക്വാറന്റെയ്ൻ കഴിഞ്ഞ് കുടുംബത്തോടൊപ്പം ചേർന്നു. ഓസ്ട്രേലിയയിലെ വിവിധ ഹോട്ടലുകളിൽ 14 ദിവസം ക്വാറന്റെയ്നിൽ ആയിരുന്നു താരങ്ങൾ.
കോവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ നിർത്തിവെച്ചതോടെ ഓാസീസ് താരങ്ങൾ നാട്ടിലേക്ക് തിരിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് മാലിദ്വീപിൽ പോയശേഷം അവിടെ നിന്നാണ് ഓസ്ട്രേലിയയിലേക്ക് വിമാനം കയറിയത്. താരങ്ങളും സപ്പോർട്ട് സ്റ്റാഫും ഒഫീഷ്യലുകളും അടക്കം 36 പേരാണ് ക്വാറന്റെയ്നിൽ ഉണ്ടായിരുന്നത്.
വീട്ടിലെത്തിയ സന്തോഷം താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു. ഓസീസ് താരം പാറ്റ് കമ്മിൻസ് ഭാര്യ ബെക്കി ബോസ്റ്റണെ കണ്ടപ്പോഴുള്ള വീഡിയോ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കമ്മിൻസിനെ കണ്ടയുടനെ ഗർഭിണിയായ ബെക്കി ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ് കമ്മിൻസ്. താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെയ് നാലിനാണ് ഐപിഎൽ നിർത്തിവെച്ചത്.
Content Highlights: Pat Cummins reunites with pregnant wife
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..