Photo: AFP
ടോക്യോ: ടോക്യോ പാരാലിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തേണ്ട പാരാ അത്ലറ്റ് മാരിയപ്പന് തങ്കവേലുവിന് ചടങ്ങില്‍ പങ്കെടുക്കാനാകില്ല.
ടോക്യോയിലേക്കുള്ള വിമാനത്തില്‍ വെച്ച് കോവിഡ് രോഗ ബാധിതനുമായി സമ്പര്‍ക്കത്തിലായതോടെ താരം ക്വാറന്റീനിലാണ്.
ഇതോടെ ചൊവ്വാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് തെക്ചന്ദ് ഇന്ത്യന്‍ പതാകയേന്തും.
'ടോക്യോയിലേക്കുള്ള വിമാനയാത്രക്കിടെ മാരിയപ്പന് കോവിഡ് ബാധിതനായ ഒരു വിദേശിയുമായി സമ്പര്‍ക്കത്തിലായി. ഒളിമ്പിക്സ് വില്ലേജിലെത്തിയ ശേഷം കഴിഞ്ഞ ആറു ദിവസങ്ങളിലായി നടത്തിയ പരിശോധനയിലും അദ്ദേഹം നെഗറ്റീവാണ്. എങ്കിലും താരത്തെ ഉദ്ഘാട ചടങ്ങില്‍ താരത്തെ പങ്കെടുപ്പിക്കേണ്ടെന്ന് സംഘാടക സമിതി നിര്‍ദേശിച്ചിട്ടുണ്ട്.' - പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.

പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്കായി എഫ് 42 വിഭാഗം ഹൈ ജമ്പിലാണ് മാരിയപ്പന് തങ്കവേലു മത്സരിക്കുന്നത്. കാലുകള്‍ക്ക് സ്വാധീനക്കുറവുള്ളവരോ വലിപ്പ വ്യത്യാസം ഉള്ളവരോ ആയ അത്ലറ്റുകളാണ് എഫ് 42 വിഭാഗത്തില്‍ മത്സരിക്കുക.
Content Highlights: Paralympics India s flag-bearer Mariyappan Thangavelu will not be part of opening ceremony
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..