നെഞ്ചില്‍ നീര്‍വീക്കമുണ്ടായതിനെത്തുടര്‍ന്ന് ഇന്ത്യയുടെ പാരാലിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവ് ശരത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ എയിംസിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 

ടോക്യോ പാരാലിമ്പിക്‌സില്‍ ഹൈജംപിലാണ് ശരത് കുമാര്‍ വെങ്കലമെഡല്‍ നേടിയത്. നെഞ്ചുവേദനയെത്തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധപരിശോധനയ്ക്ക് ശേഷമാണ് ശരതിന് നെഞ്ചില്‍ നീരുണ്ടെന്ന് മനസ്സിലായത്. താരമിപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.

'എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. നെഞ്ചുവേദനയുണ്ടായിരുന്നു. റിപ്പോര്‍ട്ട് കണ്ടപ്പോഴാണ് നീര്‍വീക്കമുണ്ടെന്ന് കണ്ടെത്തിയത്. ആശുപത്രിയില്‍ നിരവധി ടെസ്റ്റുകള്‍ നടത്തി. ഞാനാകെ തളര്‍ന്നു. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.'- ശരത് പറഞ്ഞു.

ഈയിടെ പാരാലിമ്പിക്‌സ് കമ്മിറ്റി ഓഫ് ഇന്ത്യ ശരതിനെ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരത്തിനായി നിര്‍ദേശിച്ചിരുന്നു. 

Content Highlights: Paralympic Bronze Medallist Sharad Kumar Diagnosed With Swelling In Hear