പാരാലിമ്പിക്‌സിനു പോകാന്‍ വിനീഷിനുവേണം ഒരു കൈത്താങ്ങ്


പാരാലിമ്പിക്‌സില്‍ പങ്കെടുക്കാന്‍ യാത്രച്ചെലവടക്കം 48,000 രൂപ വേണം. 20,000 രൂപയോളം സ്‌കൂളും മറ്റ് സുഹൃത്തുക്കളും നല്‍കി. ബാക്കി പണം കണ്ടെത്താന്‍ വിനീഷിന്റെ കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല.

തൃശ്ശൂര്‍: പാരാലിമ്പിക്‌സിലേക്കുള്ള വോളിബോള്‍ ദേശീയ ടീമില്‍ ഇടം നേടിയ വിനീഷിന് മത്സരവേദിയായ ശ്രീലങ്കയിലേക്ക് പറക്കാന്‍ വേണമൊരു കൈത്താങ്ങ്.

വടക്കാഞ്ചേരി മച്ചാട് മതുപ്പിള്ളി വീട്ടിലെ രാമന്റെയും നളിനിയുടെയും മകനായ ഈ പതിനേഴുകാരന് ജനവരി ആറു മുതല്‍ 11വരെ നടക്കുന്ന പാരാലിമ്പിക്‌സില്‍ പങ്കെടുക്കാന്‍ യാത്രച്ചെലവടക്കം 48,000 രൂപ വേണം. 20,000 രൂപയോളം സ്‌കൂളും മറ്റ് സുഹൃത്തുക്കളും നല്‍കി. ബാക്കി പണം കണ്ടെത്താന്‍ വിനീഷിന്റെ കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല.

രണ്ടാം വയസ്സില്‍ വന്ന പനിയ്ക്കു ശേഷമാണ് വിനീഷിന്റെ കാലിന് വൈകല്യം വന്നത്. എങ്കിലും ചെറുപ്പത്തിലേ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് മികച്ച വിജയങ്ങള്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട് ഈ മിടുക്കന്‍. പതിനാലാം വയസ്സില്‍ അംഗപരിമിതരുടെ കേരള ക്രിക്കറ്റ് ടീമിലെത്തി. നാലുമാസം മുന്പ് അംഗപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്റര്‍ ഓട്ടത്തിന് രണ്ടാം സ്ഥാനവും ജാവലിന്‍ ത്രോയില്‍ ഒന്നാംസ്ഥാനവും നേടി.

കഴിഞ്ഞ വര്‍ഷം മുതല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ഫുട്‌ബോള്‍ ക്യാമ്പില്‍ പരിശീലനത്തിന് പോകുന്നുണ്ട്. എ.ആര്‍. ക്യാമ്പിലെ എസ്.ഐ. വിനയചന്ദ്രനും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പയസ് ഡി. കുഞ്ഞാപ്പുവുമായിരുന്നു ക്യാമ്പിലെ പരിശീലകര്‍. ഐ.എം. വിജയനായിരുന്നു ക്യാമ്പിന്റെ നേതൃത്വം.

ഇതിനിടയിലാണ് രണ്ടുമാസം മുന്‍പ് തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അംഗപരിമിതര്‍ക്കായി നടന്ന വോളിബോള്‍ ക്യാമ്പില്‍ പങ്കെടുത്ത് സെലക്ഷന്‍ നേടിയത്. ശേഷം കോയമ്പത്തൂരില്‍ നടന്ന ദേശീയ മത്സരത്തില്‍ വിനീഷിന്റെ പ്രകടനം കണ്ടാണ് പാരാലിമ്പിക്‌സിലേക്ക് തിരഞ്ഞെടുത്തത്. മച്ചാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ് വിനീഷ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented