പന്ന്യൻ രവീന്ദ്രൻ| Photo: Mathrubhumi
തിരു.: ഫ്രഞ്ച് ലീഗില്‍ ലെന്‍സിനെതിരായ പിഎസ്ജിയുടെ തോല്‍വിക്ക് പിന്നാലെ സൂപ്പര്‍താരം എംബാപ്പെയെ വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. മെസ്സിയും നെയ്മറും കണിശമായി നല്കുന്ന പാസിന്റെ ബലം കൂടിയാണ് എംബാപ്പെയുടെ ഗോള്‍നേട്ടങ്ങളില്‍ പലതുമെന്നും ഈ സത്യം ഇപ്പോഴെങ്കിലും എംബാപ്പെക്ക് മനസിലാകുമെന്ന് കരുതുന്നതായും പന്ന്യന്‍ രവീന്ദ്രന് പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഫുട്ബോള്‍ ഒരു ടോട്ടല്‍ ഗെയിമാണ്. വ്യക്തി മികവുകള്‍ കൂടി ചേരുമ്പോഴാണ് ടീമിന്റെ വിജയം. എംബാപ്പെക്ക് നല്ല കഴിവും വേഗതയും പൊടുന്നനെ ഗോള്‍ നേടാനുള്ള കഴിവുമുണ്ട്. പക്ഷേ അത് പ്രയോജനപ്പെടണമെങ്കില്‍ സഹതാരങ്ങളുടെ സഹായം കൂടി വേണം.'- പന്ന്യന്‍ രവീന്ദ്രന് കുറിച്ചു.
മെസ്സിയും നെയ്മറും ഇല്ലാതെയിറങ്ങിയ പിഎസ്ജി ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ലെന്‍സിനോട് പരാജയപ്പെട്ടത്. മത്സരത്തില്‍ എംബാപ്പെയ്ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ഫ്രഞ്ച് ലീഗ് വണ്‍ സീസണിലെ പിഎസ്ജിയുടെ ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്.
തോറ്റെങ്കിലും ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ഒന്നാംസ്ഥാനത്ത് തുടരുകയാണ്. 17 മത്സരങ്ങളില്‍ നിന്ന് 14 ജയവും രണ്ട് സമനിലകളും ഒരു തോല്‍വിയുമടക്കം 44 പോയന്റാണ് ടീമിന്റെ സമ്പാദ്യം. 17 മത്സരങ്ങളില്‍ നിന്ന് 40 പോയന്റോടെ ലെന്‍സാണ് രണ്ടാം സ്ഥാനത്ത്.
Content Highlights: pannian ravindran criticise kylian mbappe as lens beat psg
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..