Umar Akmal Photo Courtesy: Reuters
ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് വിലക്ക്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ഏജന്‍സിയാണ് ഉമറിന് വിലക്കേര്‍പ്പെടുത്തിയത്. പാകിസ്താന്‍ സൂപ്പര്‍ ലീഗ് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു വിലക്ക് വന്നത്. ഇതോടെ താരത്തിന് സൂപ്പര്‍ ലീഗില്‍ കളിക്കാനാകില്ല. സൂപ്പര്‍ ലീഗ് ടീം ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനോട് ഉമറിന് പകരം താരത്തെ കണ്ടെത്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ കോഡിലെ 4.7.1 നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ പാക് താരത്തിന് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനത്തിലും പങ്കെടുക്കാന്‍ പറ്റില്ല. അഴിമതി വിരുദ്ധ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കടുത്ത നടപടി നേരിടേണ്ടിവരും.
അതേസമയം പാക് താരം ചെയ്ത കുറ്റം എന്താണെന്ന് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. നേരത്തെ പാകിസ്താന്‍ താരങ്ങളുടെ ഫിറ്റ്‌നെസ് പരിശോധനക്കിടെ തുണിയുരിഞ്ഞ ഉമര്‍ അക്മല്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നു.
Content Highlights: Pakistan suspend Umar Akmal under PCB Anti Corruption Code ahead of PSL 2020
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..