Rohit Sharma Photo Courtesy: AFP
കറാച്ചി: ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയെ വാനോളം പുകഴ്ത്തി പാകിസ്താന്റെ ബാറ്റിങ് ഇതിഹാസം സഹീര്‍ അബ്ബാസ്. രോഹിത് ശര്‍മ്മ ബാറ്റു ചെയ്യുന്നതു കാണുമ്പോള്‍ ടെലിവിഷന് മുന്നില്‍ നിന്ന് താന്‍ മാറാറില്ലെന്ന് സഹീര്‍ അബ്ബാസ് പറയുന്നു. അടുത്ത കാലത്തായി ഇന്ത്യന്‍ ടീമിന്റെ മികച്ച പ്രകടനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍.
'രോഹിതിന്റെ ബാറ്റിങ് എനിക്ക് സംതൃപ്തിയും ആന്ദനവും നല്‍കുന്നു. അദ്ദേഹം ഷോട്ട് തിരഞ്ഞെടുക്കുന്ന രീതിയെ ഞാന്‍ ആരാധിക്കുന്നു. ഏത് പന്തില്‍ ഏത് ഷോട്ട് കളിക്കണമെന്നത് രോഹിത് നേരത്തെ തന്നെ തീരുമാനിക്കും.' സഹീര്‍ അബ്ബാസ് പറയുന്നു.
രോഹിതിന്റെ ബാറ്റിങ് കണ്ടുകൊണ്ടിരിക്കുമ്പോള്‍ വീട്ടുകാര്‍ കോലിയെക്കുറിച്ചുള്ള അഭിപ്രായം എന്നോട് ചോദിക്കാറുണ്ട്. കോലിക്ക് തുല്യം കോലി മാത്രമേയുള്ളു. എന്നാലും രോഹിതിന്റെ ബാറ്റിങ്ങിനെ ഞാന്‍ ആരാധിക്കുന്നു. കാരണം അദ്ദേഹം ബാറ്റു ചെയ്യുന്നത് കാണുമ്പോഴാണ് എനിക്ക് കൂടുതല്‍ സന്തോഷമുണ്ടാകുന്നത്.
കോലിയും ഒട്ടും പിന്നിലല്ല. കോലിയേയും എനിക്ക് ഇഷ്ടമാണ്. ഇന്ത്യയുടെ ബാറ്റിങ്ങിന്റെ നട്ടെല്ല് കോലിയാണ്. സഹീര്‍ അബ്ബാസ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Pakistan's Zaheer Abbas on Rohit Sharma
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..