ന്യൂഡല്‍ഹി: ഇന്ത്യയുടെയും പാകിസ്താന്റെയും ക്രിക്കറ്റ് താരങ്ങള്‍ ഏഷ്യന്‍ ഇലവനില്‍ ഒരുമിച്ച് കളിക്കുന്ന പ്രശ്‌നമുദിക്കുന്നില്ലെന്ന് ബി.സി.സി.ഐ. വ്യക്തമാക്കി. ബംഗ്ലാദേശ് സ്ഥാപകന്‍ ഷെയ്ക്ക് മുജീബുര്‍ റഹ്മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മില്‍ രണ്ട് ട്വന്റി 20 മത്സരങ്ങള്‍ കളിക്കുന്നുണ്ട്.
ഏഷ്യന്‍ ഇലവനിലേക്ക് പാക് താരങ്ങള്‍ക്ക് ക്ഷണമില്ലെന്നാണ് ലഭിക്കുന്ന വിവരമെന്ന് ബി.സി.സി.ഐ. ജോയന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. എന്തായാലും, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളിലെയും താരങ്ങള്‍ ഒരു ടീമിലുണ്ടാവില്ല.
എം.എസ്. ധോനി, വിരാട് കോലി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങളെ ഏഷ്യന്‍ ഇലവനിലേക്ക് ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചു പേരെ അയക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം. ആരൊക്കെയെന്ന് പ്രസിഡന്റ് സൗരവ് ഗാംഗുലി തീരുമാനിക്കും. 2020 മാര്‍ച്ച് 18, 21 തീയതികളില്‍ ധാക്കയിലാണ് മത്സരങ്ങള്‍.
Content Highlights: Pakistan players Asia XI vs World XI T20 Cricket