-
ലാഹോർ: വിക്കറ്റ് വീഴ്ത്തിയ ശേഷം പാക് പേസ് ബൗളർ ഹസൻ അലിയുടെ ആഘോഷം നമ്മളെല്ലാം കണ്ടതാണ്. എന്നാൽ തെരുവിൽ നൃത്തം ചെയ്യുന്ന ഹസൻ അലിയെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വിദേശത്തെ ഏതോ തെരുവിൽ തെരുവ് ഗായകരുടെ പാട്ടിന് അനുസരിച്ച് ഹസൻ അലി ചുവട് വെയ്ക്കുന്നതാണ് ആ വീഡിയോയിലുള്ളത്. പാക് ടീമിലെ സഹതാരം ആസിഫ് അലിയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.
ഈ വർഷം ആദ്യം പാകിസ്താൻ സൂപ്പർ ലീഗിൽ കളിച്ചതിന് ശേഷം ഹസൻ അലിയെ പുറംവേദന അലട്ടിയിരുന്നു. ഇതോടെ താരം വിശ്രമത്തിലായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാകിസ്താന്റെ 29 അംഗ സംഘത്തിലും ഹസൻ അലി ഇടം നേടിയിട്ടില്ല.
2017 ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താന്റെ കിരീടനേട്ടത്തിൽ നിർണായക പ്രകടനം പുറത്തെടുത്ത താരമാണ് ഹസൻ അലി. 1992 ലോകകപ്പ് വിജയിച്ച ശേഷം പാകിസ്താന്റെ പ്രധാനപ്പെട്ട ഐ.സി.സി കിരീടമായിരുന്നു അത്.
content highlights: Pakistan pacer Hasan Ali dancing on street to live music goes viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..