ഹരാരെ: പാകിസ്താന്‍ ദേശീയ ടീം അംഗങ്ങളും പരിശീലകരും സപ്പോര്‍ട്ട് സ്റ്റാഫ് അടക്കമുള്ളവരും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 

നിലവില്‍ സിംബാബ്‌വെയിലുളള ടീം അംഗങ്ങള്‍ ഹരാരെയില്‍ നിന്നാണ് വാക്‌സിന്‍ സ്വീകരിച്ചത്. 

57 പുരുഷ ക്രിക്കറ്റ് താരങ്ങളും പരിശീലകരും സപ്പോര്‍ട്ട് സ്റ്റാഫും അടക്കമുള്ള 26 പേരുമാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇതോടെ വാക്‌സിനേഷന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 

മാത്രമല്ല നിലവില്‍ സിംബാബ്വെയിലുള്ള പാക് ടെസ്റ്റ് ടീമിലെ എട്ടുപേര്‍ക്ക് വ്യാഴാഴ്ച രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയതായും പി.സി.ബി അറിയിച്ചു. 

Pakistan national team players and support staff got Covid-19 vaccination

ക്രിക്കറ്റ് താരങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതിന് രാജ്യത്തെ കോവിഡ് -19 ആസൂത്രണ സമിതിയായ നാഷണല്‍ കമാന്‍ഡ് ആന്‍ഡ് ഓപ്പറേഷന്‍ സെന്ററിന് (എന്‍.സി.ഒ.സി) പി.സി.ബി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സല്‍മാന്‍ നസീര്‍ നന്ദി പറഞ്ഞു.

Content Highlights: Pakistan national team players and support staff got Covid-19 vaccination