ലാഹോര്‍: ഈ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പാകിസ്താനില്‍ സംപ്രേക്ഷണം ചെയ്യില്ല. പാക് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മദ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 23-നാണ് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക.
ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 17 വരെ നടന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ സംപ്രേക്ഷണം ഇന്ത്യയില്‍ ഇടക്കുവെച്ച് ബഹിഷ്‌കരിച്ചിരുന്നു. പി.എസ്.എല്ലിന്റെ ഇന്ത്യന്‍ സ്‌പോണ്‍സേഴ്‌സ് ആയിരുന്ന ഐ.എം.ജി റിലയന്‍സും കരാറില്‍ നിന്ന് പിന്‍മാറിയിരുന്നു. സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കെതിരേ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പി.എസ്.എല്ലിന്റെ ഇന്ത്യയിലെ സംപ്രേക്ഷണം അവസാനിപ്പിച്ചത്.
സ്പോര്‍ട്‌സിനെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കാന്‍ താത്പര്യമില്ലെന്നും എന്നാല്‍ പുല്‍വാമ ആക്രമണത്തിനുശേഷം പി.എസ്.എല്ലിനോട് ഇന്ത്യ ഇത്തരമൊരു സമീപനം സ്വീകരിച്ചതിനാലാണ് ഐ.പി.എല്‍ സംപ്രേക്ഷണം പാകിസ്താനില്‍ നിരോധിച്ചതെന്നും ഫവാദ് അഹ്മദ് ചൗധരി വ്യക്തമാക്കി.
Content Highlights: Pakistan decide not to broadcast Indian Premier League 2019 matches