Image Courtesy: ICC
ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ മൂന്ന് താരങ്ങള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഹൈദര്‍ അലി, ഷദാബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവര്‍ കോവിഡ് പോസിറ്റീവാണെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിലാണ് പാക് ടീമിലെ താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച റാവല്‍പിണ്ടിയില്‍വെച്ചാണ് ഇവര്‍ക്ക് കോവിഡ് പരിശോധന നടത്തിയത്. ഇവരില്‍ ആരും തന്നെ രോഗ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നും പി.സി.ബി അറിയിച്ചു.
മൂവരോടും ഉടന്‍ സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്ത പാക് താരങ്ങളായ ഷാഹിദ് അഫ്രീദിക്കും തൗഫീഖ് ഉമര്‍, സഫര്‍ സര്‍ഫറാസ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബംഗ്ലാദേശ് മുന്‍ നായകന്‍ മഷ്‌റഫെ മൊര്‍ത്താസയ്ക്കും കോവിഡ് ബാധിച്ചിരുന്നു.
Content Highlights: Pakistan cricketers Haider Ali, Shadab Khan and Haris Rauf test positive for Covid-19
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..