Photo: ARIF ALI|AFP
ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരേ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നല്‍കി ബാബര്‍ ലൈംഗികമായി പീഡിപ്പിച്ചതായും ഗര്‍ഭിണിയാക്കുകയും ചെയ്തതായി യുവതി ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ പാക് മാധ്യമപ്രവര്‍ത്തകന്‍ സാജ് സിദ്ദിഖ് ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
സ്‌കൂളില്‍ ബാബറിന്റെ സഹപാഠിയായിരുന്നുവെന്നും 2010-ല്‍ ബാബര്‍ തന്നെ വിവാഹം കളിക്കാമെന്ന് സമ്മതിച്ചിരുന്നതായും യുവതി ആരോപിച്ചു. ബാബര്‍ ക്രിക്കറ്റ് ലോകത്തിന് പരിചിതനാകുന്നതിനു മുമ്പായിരുന്നു ഇതെല്ലാം. വിവാഹ വാഗ്ദാനം നല്‍കിയ ബാബര്‍ പിന്നീട് പിന്മാറിയതായും 10 വര്‍ഷത്തോളം തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും യുവതി ആരോപിക്കുന്നു.
ഈ ബന്ധത്തെ കുറിച്ച് ഇരുവരുടെയും വീട്ടുകാര്‍ക്കും അറിവുണ്ടായിരുന്നതായും യുവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരിയറിന്റെ തുടക്കത്തില്‍ താന്‍ സാമ്പത്തികമായും ബാബറിനെ പിന്തുണച്ചിരുന്നതായും യുവതി ചൂണ്ടിക്കാട്ടി.
വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയത് ചോദ്യം ചെയ്തപ്പോള്‍ തന്നെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു.
അതേസമയം യുവതിയുടെ ആരോപണങ്ങളോട് പാക് ക്രിക്കറ്റ് ബോര്‍ഡോ ബാബര്‍ അസമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ന്യൂസീലന്‍ഡ് പരമ്പരയ്ക്കായി എത്തിയ പാകിസ്താന്‍ ടീമിനൊപ്പമുള്ള ബാബര്‍ ഇപ്പോള്‍ 14 ദിവസത്തെ ക്വാറന്റൈനിലാണ്. നിലവില്‍ എല്ലാ ഫോര്‍മാറ്റിലും പാകിസ്താനെ നയിക്കുന്നത് ബാബറാണ്.
Content Highlights: Pakistan captain Babar Azam faces sexual abuse allegation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..