Photo: PTI
കോഴിക്കോട്: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം ലഭിച്ച ശേഷം പ്രതികരണവുമായി ടോക്യോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി.ആര് ശ്രീജേഷ്.
കേരളത്തില്‍ നിന്ന് പുരസ്കാരത്തിന് അര്‍ഹനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ശ്രീജേഷ് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. ''വളരെയേറെ സന്തോഷമുണ്ട്. പ്രത്യേകിച്ചും രാജ്യത്തിന് ഒരു ഒളിമ്പിക് മെഡല്‍ സമ്മാനിക്കാനായതിനു ശേഷം ലഭിക്കുന്ന പുരസ്കാരമെന്ന നിലയില്‍ ഇത് ഏറെ പ്രിയപ്പെട്ടതാകുന്നു.'' - ശ്രീജേഷ് പറഞ്ഞു.
ഖേല്‍രത്ന പുരസ്കാരം ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലേക്ക് മാറിയ ശേഷം ഒരു ഹോക്കി താരമായ തനിക്ക് തന്നെ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.
ഇത്തരം പുരസ്കാരങ്ങളും മെഡല്‍ നേട്ടങ്ങളും യുവതലമുറയ്ക്ക് ഹോക്കിയിലേക്ക് കടന്നുവരാന്‍ പ്രചോദനമാകട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.
Content Highlights: p r sreejesh reacting after major dhyan chand khel ratna award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..