ന്യൂഡല്‍ഹി: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ ഗുസ്തി താരം സുമിത് മാലിക്.

അടുത്തിടെ ബള്‍ഗേറിയയില്‍ നടന്ന യോഗ്യതാ മത്സരത്തിലാണ് മാലിക് ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇതോടെ പ്രാഥമിക നടപടി എന്ന നിലയില്‍ താരത്തെ സസ്‌പെന്‍ഡ് ചെയ്തു. 

നേരത്തെ ഒളിമ്പിക്‌സിന് യോഗ്യത നേടിയ താരത്തിന്റെ പങ്കാളിത്തം ഇതോടെ സംശയത്തിലായി. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാവാണ് സുമിത്.

ബി സാമ്പിളും പോസിറ്റീവായാല്‍ താരത്തിന് വിലക്ക് വന്നേക്കും. 10-ാം തീയതിയാണ് ബി സാമ്പിള്‍ പരിശോധിക്കുന്നത്.

Content Highlights: Olympic-bound wrestler Sumit Malik fails dope test