ല്ലാ കുട്ടികളേയും പോലെ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ധ്യാന്‍ചന്ദ് എന്ന പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. ഇന്ത്യയുടെ ഹോക്കി മാന്ത്രികന്‍ എന്ന വിശേഷണത്തോടെ ടീച്ചര്‍ അന്ന് അദ്ദേഹത്തെപ്പറ്റി പറഞ്ഞപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. പിന്നീട് ജി.വി. രാജ സ്‌കൂളിലെത്തി ഹോക്കി കളിച്ചു തുടങ്ങിയപ്പോഴാണ് ധ്യാന്‍ചന്ദിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞത്. 

അദ്ദേഹത്തിന്റെ സ്‌കില്ലും ഡ്രിബ്ലിങ് പാടവവുമൊക്കെ വലിയൊരു മാതൃകയായി കോച്ചുമാരൊക്കെ പറഞ്ഞിരുന്നു. ധ്യാന്‍ചന്ദ് എന്ന മോഡല്‍ അന്നു മുതല്‍ വലിയൊരു സ്വപ്നമായി മനസ്സിലുണ്ട്. അന്താരാഷ്ട്ര ഹോക്കിയിലേക്ക് എത്തിയപ്പോഴാണ് ധ്യാന്‍ചന്ദ് എന്ന കളിക്കാരന്റെ മഹത്ത്വം കൂടുതല്‍ മനസ്സിലാക്കിയത്. ഒളിമ്പിക് സ്വര്‍ണത്തിലേക്കു ടീമിനെ എത്തിച്ച അദ്ദേഹത്തിന്റെ കളിമികവ് എത്രയായിരിക്കുമെന്ന് ഓരോ മത്സരവും പറഞ്ഞുതന്നു. ഹോക്കിയിലെ രാജാവായി ഇന്ത്യ വാഴുന്നതില്‍ ധ്യാന്‍ചന്ദിന്റെ മികവിനു വലിയ സ്ഥാനമുണ്ട്. 

ഇത്തവണ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കലം നേടിയപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തതും ധ്യാന്‍ചന്ദിനെക്കുറിച്ചാണ്. ധ്യാന്‍ചന്ദിന്റെ പിന്മുറക്കാര്‍ എന്ന സ്ഥാനം അര്‍ഥവത്താക്കുന്നതില്‍ ഞാനും പങ്കാളിയായല്ലോയെന്നത് വലിയ അഭിമാനമായി.

Content Highlights: Olympian P R Sreejesh remembers Dhyan Chand on national sports day