ഒളിമ്പ്യന് ഇന്ന് മാംഗല്യം, വധു ഇന്‍ഡൊനീഷ്യക്കാരി


ഷാജി മേലാറ്റൂര്‍

ആകാശ് എസ്. മാധവനും ദേവി സിതി സെന്ദരിയും ഇൻഡൊനീഷ്യയിലെ വസ്ത്രങ്ങളണിഞ്ഞ്, വലതുവശത്ത് വിവാഹ ശേഷമുള്ള ചിത്രങ്ങൾ | Photo: mathrubhumi

മേലാറ്റൂര്‍: ഒളിമ്പ്യന്‍ ആകാശ് എസ്. മാധവന് (32) ജീവിതപങ്കാളി ഇന്‍ഡൊനീഷ്യക്കാരി. ദേവി സിതി സെന്ദരി (26) യുമായുള്ള ആകാശിന്റെ വിവാഹം വെള്ളിയാഴ്ച നടക്കും.

പൊക്കം കുറഞ്ഞവരുടെ ഒളിമ്പിക്‌സില്‍ 2013, 2017 വര്‍ഷങ്ങളില്‍ രാജ്യത്തിനുവേണ്ടി മെഡല്‍ നേടിയ ആകാശ് മാധവന്റെ കൂട്ടുകാരിയായിരുന്ന മെറിന്റെ സുഹൃത്താണ് സെന്ദരി. ഒരു കായികമത്സരത്തിനിടെയാണ് സെന്ദരിയെ ആകാശ് പരിചയപ്പെട്ടത്. പിന്നീട് നവമാധ്യമം വഴി ഇവര്‍ കൂടുതലടുത്തു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹബന്ധത്തിലുമെത്തി.

ഇന്‍ഡൊനീഷ്യയില്‍ ഒരു നിര്‍മാണക്കമ്പനിയില്‍ അക്കൗണ്ടന്റാണ് സെന്ദരി. ആകാശിന് പെരിന്തല്‍മണ്ണയില്‍ ആയുര്‍വേദിക്, സൗന്ദര്യവത്കരണഉത്പന്നങ്ങളുടെ കച്ചവടമാണ്. ഇന്‍ഡൊനീഷ്യയിലെ ജക്കാര്‍ത്തയ്ക്കടുത്ത് സുരഭയ എന്ന സ്ഥലത്താണ് ദേവിയുടെ വീട്. സുഹര്‍ടോയോ-സിതി സരഹ് ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. വ്യാഹു, ദിവി എന്നിവര്‍ സഹോദരങ്ങളാണ്.

മേലാറ്റൂര്‍ ഇടത്തളമഠത്തില്‍ സേതുമാധവന്‍ - ഗീത ദമ്പതികളുടെ മകനാണ് ആകാശ് എസ്. മാധവന്‍. വെള്ളിയാഴ്ച രാവിലെ അങ്ങാടിപ്പുറം തീരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലാണ് താലികെട്ട്. തുടര്‍ന്ന് മേലാറ്റൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരം. ബി.ജെ.പി.യുടെ മലപ്പുറം ജില്ലാ സ്‌പോര്‍ട്സ് സെല്‍ കണ്‍വീനര്‍ കൂടിയാണ് ആകാശ് മാധവന്‍.

2013-ല്‍ അമേരിക്കയില്‍ നടന്ന ഡ്വാര്‍ഫ് ഒളിമ്പിക്‌സില്‍ ഷോട്ട്പുട്ടില്‍ വെള്ളിയും ഡിസ്‌കസ് ത്രോയില്‍ വെങ്കലവും നേടി കൊണ്ടാണ് ആകാശ് താരമായത്. പിന്നാലെ 2017-ല്‍ കാനഡയില്‍ നടന്ന ജാവലിന്‍ ത്രോ മത്സരത്തില്‍ ഇന്ത്യക്കുവേണ്ടി വെങ്കലവും സ്വന്തമാക്കി.

2020-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.

Content Highlights: olympian akash s madhav going to marry indonesian girl

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


07:04

45 വർഷമായി; എത്ര ചെറിയ വേഷം ചെയ്യാൻ വിളിച്ചാലും ഇനിയും അഭിനയിക്കും - അബു സലിം

Mar 13, 2022

Most Commented