ലണ്ടന്‍: ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്ററായിരുന്ന മുന്‍ ഇംഗ്ലണ്ട് വനിതാ താരം എയ്‌ലീന്‍ ആഷ് അന്തരിച്ചു. 110 വയസായിരുന്നു. ശനിയാഴ്ച ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് മരണ വിവരം അറിയിച്ചത്. 

1937-ല്‍ ഓസ്‌ട്രേലിയക്കെതിരേ അരങ്ങേറ്റം കുറിച്ച എയ്‌ലീന്‍ ഇംഗ്ലണ്ടിനായി ഏഴ് ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 

1949-ല്‍ വിരമിച്ച ശേഷം ബ്രിട്ടീഷ് ഇന്റലിജന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. 98-ാം വയസുവരെ ഗോള്‍ഫ് കളിച്ചിരുന്നയാളായിരുന്നു ഇവര്‍. 105-ാം വയസുവരെ യോഗയും പരിശീലിച്ചിരുന്നു.

Content Highlights: oldest Test cricketer Eileen Ash dies at 110