Novak Djokovic| Photo: Getty Images
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ സിംഗിള്‍സ് ഫൈനലില്‍ സെര്‍ബിയയുടെ നൊവാക്ക് ജോക്കോവിച്ചിനു കിരീടം. ഫൈനലില്‍ റഷ്യയുടെ ദാനില്‍ മെദ്വെദേവിനെ തോല്‍പിച്ചാണ് തന്റെ ഇരുപത്തി നാലാം ഗ്രാന്‍ഡ്‌സ്ലാം കിരീടം സ്വന്തമാക്കിയത്. സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്‌സ്ലാം നേടിയ പുരുഷതാരമാണ് ജോക്കോവിച്ച്. 22 കിരീടം നേടിയ റാഫേല്‍ നഡാലാണ് തൊട്ടുപിന്നില്‍. റോജര്‍ ഫെഡററാണ് മൂന്നാം സ്ഥാനത്ത്.
നാലാംതവണയാണ് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ചാംപ്യനാകുന്നത്. 6-3,7-6, 6-3 എന്ന സ്‌കോറിനാണു ജോക്കോവിച്ച് മെവ്‌വെദേവിനെയാണ് കീഴടക്കിയത്. 2021ലെ ഫൈനലില്‍ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോള്‍ മെദ്വദെവിനായിരുന്നു ജയം.
റോളണ്ട് ഗാരോസില്‍ കാസ്പര്‍ റൂഡിനെയും, ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സ്റ്റെഫാനോ സിറ്റ്‌സിപാസിനെയും ജോക്കോവിച്ച് കീഴടക്കി. വിംബിള്‍ഡനില്‍ കാര്‍ലോസ് അല്‍കാരസിനു മുന്നില്‍ പരായപ്പെട്ടു. യുഎസ് ഓപ്പണ്‍ വിജയിക്കുന്ന പ്രായം കൂടിയ പുരുഷ താരമാണ് ജോക്കോവിച്ച്.
Content Highlights: Novak Djokovic Beats Daniil Medvedev At US Open 2023 winning 24th Grand Slam
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..