Photo: twitter.com/India_AllSports
ന്യൂഡല്‍ഹി: ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി മെഡലുറപ്പിച്ച് നീതു ഘന്‍ഘാസ്. ന്യൂഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ നീതു ഫൈനലില്‍ പ്രവേശിച്ചു.
വനിതകളുടെ 48 കിലോ വിഭാഗം സെമി ഫൈനലില്‍ നീതു കസാഖ്‌സ്താന്റെ അല്യുവ ബാള്‍കിബെകോവയെ തകര്‍ത്താണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. പിന്നില്‍ നിന്നശേഷം തിരിച്ചടിച്ചാണ് താരം വിജയം ഇടിച്ചുനേടിയത്. 5-2 എന്ന സ്‌കോറിനാണ് നീതുവിന്റെ വിജയം.
22 കാരിയായ നീതു 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയിട്ടുണ്ട്. രണ്ട് തവണ യൂത്ത് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടാനും നീതുവിന് സാധിച്ചിട്ടുണ്ട്. ഫൈനലില്‍ പരാജയപ്പെട്ടാലും നീതുവിന് വെള്ളി ലഭിക്കും.
Content Highlights: nitu ghanghas enter into the final of world boxing championship
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..