Photo: twitter.com/BFI_official
ന്യൂഡല്‍ഹി: ഡല്‍ഹി ആതിഥേയത്വം ലഹിക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സുവര്‍ണമെഡല്‍ പ്രതീക്ഷയായ നിഖാത് സരിനും നീതു ഘന്‍ഘസും മനീഷ മോണും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. നീതു 48 കിലോ വിഭാഗത്തിലും മനീഷ 57 കിലോ വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. 50 കിലോ വിഭാഗത്തിലാണ് സരിന്‍ പോരാടുന്നത്.
ലോകചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ നിഖാത് സരിന്‍ മെക്‌സിക്കോയുടെ പാട്രിഷ്യ അല്‍വാരസിനെ തകര്‍ത്തു. 5-0 നാണ് താരത്തിന്റെ വിജയം.
കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനായ നീതു തജിക്കിസ്താന്റെ സുമയ്യ ക്വൊസിമോവയെ കീഴടക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ വെങ്കലമെഡല്‍ ജേതാവായ മനീഷ തുര്‍ക്കിയുടെ നൂര്‍ എലിഫ് ടര്‍ഹാനെ തകര്‍ത്ത് അവസാന എട്ടിലിടം നേടി.
എന്നാല്‍ 63 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ശശി ചോപ്ര ജപ്പാന്റെ മായി കിറ്റോയോട് പരാജയപ്പെട്ടു. നേരത്തേ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌നും സാക്ഷി ചൗധരിയും ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നിരുന്നു.
Content Highlights: nikhat zareen, Nitu, Manisha enter World Boxing Championships quarter-finals
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..