photo: Getty Images
സാവോ പോളോ: ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിനെതിരേ ലൈംഗികാരോപണവുമായി അഡല്‍ട്ട് പ്ലാറ്റ് ഫോം ഒണ്‍ലിഫാന്‍സ് മോഡല്‍. മുന്‍ വോളിബോള്‍ താരം കൂടിയായ കീ ആല്‍വ്‌സാണ് നെയ്മറിനെതിരേ കടുത്ത ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. സ്പാനിഷ് മാധ്യമമായ മാഴ്‌സയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
നെയ്മര്‍ ലൈംഗികതാത്പര്യത്തോടെ തന്നെ സമീപിച്ചെന്നാണ് മോഡലിന്റെ വെളിപ്പെടുത്തല്‍. തനിക്കും സഹോദരിക്കുമൊപ്പം സെക്‌സ് ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചെന്നും ആല്‍വ്‌സ് പറഞ്ഞു. റിയാലിറ്റി ഷോയിലാണ് കീ ആല്‍വ്‌സ് ആരോപണങ്ങളുന്നയിച്ചത്. എന്നാല്‍ നെയ്മറിന്റെ ആവശ്യം നിരസിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മാസങ്ങള്‍ക്ക് മുമ്പാണ് കീ ആല്‍വ്‌സ് വോളിബോള്‍ വിട്ട് അഡല്‍ട്ട് പ്ലാറ്റ്‌ഫോമായ ഒണ്‍ലിഫാന്‍സ് മോഡലാകുന്നത്. വോളിബോളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ 50 ഇരട്ടിയിലധികം വരുമാനം ഈ പ്ലാറ്റ്‌ഫോമില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് അവര്‍ നേരത്തേ പറഞ്ഞിരുന്നു.
മുന്‍ ബ്രസീല്‍ വോളിബോള്‍ താരമായ കീ ആല്‍വ്‌സിന്റെ സഹോദരിയും വോളിബോള്‍ താരമാണ്. വൊലെയ് വിനീഡോ കണ്‍ട്രി ക്ലബ്ബിലാണ് സഹോദരി കെയ്റ്റ് കളിക്കുന്നത്.
Content Highlights: Neymar proposed threesome with OnlyFans star Key Alves and her twin sister
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..