Photo: www.instagram.com/neymarjr
റിയോ ഡി ജനീറോ: ഫുട്‌ബോള്‍ സൂപ്പര്‍ താരം നെയ്മര്‍ അച്ഛനാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നെയ്മറും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയും ഇക്കാര്യം അറിയിച്ചത്. നെയ്മറും ബ്രൂണയും നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കുവേണ്ടി ബ്രസീല്‍ സൂപ്പര്‍താരം പങ്കുവെച്ചിട്ടുണ്ട്.
2021 മുതല്‍ പ്രണയത്തിലായ നെയ്മറും ബ്രൂണയും 2022 ജനുവരിയിലാണ് ബന്ധം സ്ഥിരീകരിച്ചത്. ബ്രൂണയുമായുള്ള വിവാഹനിശ്ചയം പിന്നീട് തീരുമാനിച്ചെങ്കിലും അത് നടന്നില്ല. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ 2023-ല്‍ ഇരുവരും വീണ്ടും ഒന്നിച്ചു. മോഡലും ഇന്‍ഫ്‌ളുവന്‍സറുമാണ് ബ്രൂണ.
മുന്‍കാമുകിയായ കരോളിന ഡാന്റാസുമായുള്ള ബന്ധത്തില്‍ നെയ്മറിന് 13 വയസ്സുള്ള ഒരു മകനുണ്ട്. ഡേവി ലൂക്ക എന്നാണ് മകന്റെ പേര്.
Content Highlights: Neymar Jr, Girlfriend Bruna Biancardi Expecting First Child Together
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..