-
സാന്റോസ്: ബ്രസീൽ സൂപ്പർ താരം നെയ്മർക്കെതിരേ ബ്രസീലിയൻ ഗേ റൈറ്റ്സ് ആക്റ്റിവ്സ്റ്റിന്റെ പരാതി. നെയ്മറുടെ അമ്മയുടെ കാമുകനും സ്വവർഗാനുരാഗിയുമായ തിയാഗോ റാമോസിനെ അധിക്ഷേപിച്ചെന്നും സ്വവർഗാനുരാഗികളെ അപമാനിച്ചെന്നും ആരോപിച്ചാണ് കേസ്. പരാതിയിൽ കേസെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സാവോ പോളോ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞതായി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം സംഭവത്തോട് പ്രതികരിക്കാൻ നെയ്മറുടെ കമ്യൂണിക്കേഷൻ ടീം തയ്യാറായിട്ടില്ല. ക്രിമിനൽ ഹോമോഫോബിയ, വിദ്വേഷ പ്രചാരണം, വധ ഭീഷണി എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് നെയ്മർക്കെതിരേയുള്ള കേസ്.
നെയമറുടെ അമ്മ നദീൻ സാന്റോസും 23-കാരനായ തിയാഗോ റാമോസുമായുള്ള പ്രണയം വലിയ വാർത്തയായിരുന്നു. എന്നാൽ പിന്നീട് തിയാഗോ സ്വവർഗാനുരാഗിയാണെന്നും ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായെന്നും ബന്ധം വേർപ്പെടുത്തിയെന്നും വാർത്തകൾ പുറത്തുവന്നു. ഈ അസ്വാരസ്യങ്ങളെ കുറിച്ച് മറ്റാരുമായോ സംസാരിക്കുമ്പോൾ നെയ്മർ അസഭ്യം നിറഞ്ഞ വാക്കുകളുപയോഗിച്ചെന്നാണ് ബ്രസീലിയൻ ഗേ റൈറ്റ്സ് ആക്റ്റിവ്സ്റ്റിന്റെ പരാതി.
ഗെയ്മിങ് സൈറ്റിലെ പ്രൈവറ്റ് കോൺവർസേഷന് ഇടയിലായിരുന്നു ഇത്. അമ്മയും തിയാഗോയും തമ്മിൽ വലിയ ബഹളമുണ്ടായെന്നും തിയാഗോയുടെ കൈ മുറിഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും നെയ്മർ ഈ സംഭാഷണത്തിനിടെ പറയുന്നുണ്ട്. ഗ്ലാസിൽ തട്ടിയാണ് റാമോസിന്റെ കൈ മുറിഞ്ഞതെന്ന അമ്മയുടെ കഥ വിശ്വസിക്കുന്നില്ലെന്നും നെയ്മർ പറയുന്നു. ഒപ്പം തിയാഗോയെ പരിഹസിക്കാനായി സ്വവർഗാനുരാഗികളെ മോശമായ രീതിയിൽ പരാമർശിക്കുന്ന ഒരു പോർച്ചുഗീസ് വാക്കും ഈ സംഭാഷണത്തിനിടയിൽ നെയ്മർ ഉപയോഗിച്ചു. ഈ ഓഡിയോ പുറത്തുവന്നതോടെയാണ് നെയ്മർ വിവാദത്തിലായത്.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..