യുവതിയുടേത് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം; ബലാത്സംഗ ആരോപണം നിഷേധിച്ച് നെയ്മര്‍


ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസില്‍ വിളിച്ചുവരുത്തി ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് നെയ്മര്‍ക്കെതിരേ ഉയര്‍ന്ന ആരോപണം.

സാവോപോളോ: യുവതിയുടെ ബലാത്സംഗ ആരോപണത്തില്‍ പ്രതികരണവുമായി ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍.

യുവതി സാവോപോളോ പോലീസിന് നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ നിഷേധിച്ച നെയ്മര്‍, ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണിതെന്നും പറഞ്ഞു. നെയ്മറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അദ്ദേഹത്തിന്റെ മാനേജ്‌മെന്റാണ് ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

വാര്‍ത്ത കണ്ട് നെയ്മര്‍ ആശ്ചര്യപ്പെട്ടു. ഇതിലെ യാഥാര്‍ഥ്യം താരത്തിനും അദ്ദേഹത്തിന്റെ ജീവനക്കാര്‍ക്കും അറിയാം. ആരോപണമുന്നയിച്ച യുവതിയുടെ അഭിഭാഷകനാണ് ഈ ഭീഷണിക്കു പിന്നിലെന്നും നെയ്മറുടെ മാനേജ്‌മെന്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടയുടന്‍ നെയ്മറുടെ അഭിഭാഷകന്‍ വേണ്ട നടപടികളെടുത്തിട്ടുണ്ട്. ആരോപണത്തിനെതിരായ തെളിവുകള്‍ പോലീസിന് കൈമാറുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസില്‍ വിളിച്ചുവരുത്തി ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് നെയ്മര്‍ക്കെതിരേ ഉയര്‍ന്ന ആരോപണം. മേയ് 15-നായിരുന്നു കേസിനാസ്പദമായ സംഭവം. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുന്നത്.

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ബ്രസീലുകാരിയായ യുവതിയോട് തന്നെ കാണാന്‍ പാരീസിലെത്താന്‍ നെയ്മര്‍ പറഞ്ഞുവെന്ന് പരാതിയില്‍ പറയുന്നു. താമസിച്ചിരുന്ന ഹോട്ടലിലേക്ക് മദ്യപിച്ച നിലയിലാണ് നെയ്മര്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും സംസാരിച്ചിരുന്നു. പിന്നീട് നെയ്മര്‍ അക്രമാസക്തനാകുകയും തന്നെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

Content Highlights: neymar denies alleged rape

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented