സാവോ പോളോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാരീസ് സെന്റ് ജെര്‍മന്റെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ക്കെതിരേ ബലാല്‍സംഗക്കേസ്.
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസില്‍ വിളിച്ചുവരുത്തി ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സാവോ പോളോ പോലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത കേസിലെ രേഖകളെ ഉദ്ധരിച്ച് ബ്രസീല്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മേയ് 15-നായിരുന്നു കേസിനാസ്പദമായ സംഭവം. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുന്നത്.
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ബ്രസീലുകാരിയായ യുവതിയോട് തന്നെ കാണാന്‍ പാരീസിലെത്താന്‍ നെയ്മര്‍ പറഞ്ഞുവെന്ന് പരാതിയില്‍ പറയുന്നു. താമസിച്ചിരുന്ന ഹോട്ടലിലേക്ക് മദ്യപിച്ച നിലയിലാണ് നെയ്മര്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും സംസാരിച്ചിരുന്നു. പിന്നീട് നെയ്മര്‍ അക്രമാസക്തനാകുകയും തന്നെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
സംഭവത്തിനു പിന്നാലെ മാനസികമായി തകര്‍ന്നുപോയ യുവതി രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പാരീസ് വിട്ടത്. പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് സാവോ പോളോ പോലീസ് അറിയിച്ചു.
എന്നാല്‍ തന്റെ മകനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള നീക്കമാണിതെന്ന് നെയ്മറുടെ ഏജന്റുകൂടിയായ പിതാവ് നെയ്മര്‍ സാന്റോസ് പ്രതികരിച്ചു. മകനെതിരായ ഗൂഢാലോചനയുടെ ഭാഗമായാണ് ആരോപണം. നെയ്മറുടെ ഭാഗത്തുനിന്ന് അത്തരമൊരു കാര്യവും ഉണ്ടായിട്ടില്ല. പണം തട്ടുകയാണ് യുവതിയുടെ ലക്ഷ്യം. ഇതിന് തെളിവായി പരാതിക്കാരിയുമായി താരം തടത്തിയ വാട്‌സാപ്പ് ചാറ്റ് പുറത്ത് വിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: neymar accused of raping woman in paris
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..