എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയം തിങ്കളാഴ്ച നാടിനു സമര്‍പ്പിക്കും


2 min read
Read later
Print
Share

Photo: mathrubhumi

കല്‍പറ്റ: ജില്ലയിലെ കായികപ്രേമികളുടെ വലിയൊരു സ്വപ്നം യാഥാര്‍ഥ്യമാവുന്നു. കാലങ്ങളായി കാത്തിരുന്ന കല്‍പറ്റ മരവയലിലെ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയം തിങ്കളാഴ്ച കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ നാടിന് സമര്‍പ്പിക്കും. വൈകീട്ട് നാലിനു നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ടി. സിദ്ദിഖ് എം.എല്‍.എ. അധ്യക്ഷതവഹിക്കും.

കളംനിറയാന്‍ ഇവര്‍

സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റന്‍ ശ്രീരാഗ്, സന്തോഷ് ട്രോഫി താരങ്ങളായ നിഷാദ്, മുഹമ്മദ് സഫ്വാന്‍, ജംഷാദ്, അസ്സര്‍, അഖിലേന്ത്യാ യൂണിവേഴ്സിറ്റി താരം ഹാരി ബെയ്സണ്‍, അണ്ടര്‍ 21 ദേശീയതാരം സാദിഖ് എന്നിവര്‍ കേരള പോലീസിനായി ബൂട്ടുകെട്ടും.

ഐ ലീഗ് ചാമ്പ്യന്‍മാന്‍മാരായ ഗോകുലം എഫ്.സി. യുടെ റാഷിദ്, യാസിന്‍ മാലിക്, ഗോകുല്‍, അഖിലേന്ത്യാ ചാമ്പ്യന്‍മാരായ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അമീന്‍, ബാവീന്‍, മിഷാല്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മുന്‍ ക്യാപ്റ്റന്‍ ഒ.ബി. അനീഷ്, സെന്‍ട്രല്‍ എക്സൈസ് താരമായ മസൂദ്, കണ്ണൂര്‍ യൂണിവേഴ്സിറ്റി താരം ഷിബിന്‍, സംസ്ഥാന ജൂനിയര്‍ താരം റോഷന്‍ എന്നിവരടങ്ങിയതാണ് യുണൈറ്റഡ് എഫ്.സി.യുടെ നിര.

ദേശീയനിലവാരം

18.67 കോടി രൂപ ചെലവിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം. ദേശീയ നിലവാരത്തിലുള്ള മത്സരങ്ങള്‍ നടത്തുന്നതിന് പര്യാപ്തമായ എട്ടു ലൈനുകളുള്ള 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്ബോള്‍ ഗ്രൗണ്ട്, 26,900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വി.ഐ.പി. ലോഞ്ച്, കളിക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള ഓഫീസ് മുറികള്‍, 9400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹോസ്റ്റല്‍ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, മഴവെള്ള സംഭരണി, 9500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടുനിലകളില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയടങ്ങിയതാണ് സമുച്ചയം. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

പന്തുരുളും, ആവേശത്തിലലിയും വിജയനും വിനീതുമെത്തും

തിങ്കളാഴ്ച വൈകീട്ട് 6.30-നുള്ള കേരള പോലീസ്, യുണൈറ്റഡ് എഫ്.സി. ടീമുകളുടെ പ്രദര്‍ശന ഫുട്‌ബോള്‍ മത്സരമാണ് സ്റ്റേഡിയത്തില്‍ ആദ്യത്തെ ആരവങ്ങളുയര്‍ത്തുക. വിജയികള്‍ക്ക് എം.പി. വീരേന്ദ്രകുമാര്‍ സ്മാരക ട്രോഫിയും റണ്ണേഴ്സ് അപ്പിന് എം.കെ. ജിനചന്ദ്രന്‍ സ്മാരക ട്രോഫിയും സമ്മാനിക്കും. മുഖ്യാതിഥികളായി സൂപ്പര്‍താരങ്ങളായ ഐ.എം. വിജയനും സി.കെ. വിനീതുമെത്തുമെന്നതും ആരാധകര്‍ക്ക് വിരുന്നാവും.

വിജയപത്മന്റെ കരുതല്‍, സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ദൗത്യം

ജില്ല രൂപവത്കരിച്ചശേഷം 1982-ല്‍ ആദ്യത്തെ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ കാലത്തുതന്നെ ഗ്രൗണ്ടിന് സ്ഥലം കണ്ടെത്താനുള്ള പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 1987-ല്‍ അന്നത്തെ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റും പൗരപ്രമുഖനുമായ എം.ജെ. വിജയപത്മന്‍ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വകയായി ഗ്രൗണ്ടിനാവശ്യമായ എട്ടേക്കര്‍ ഭൂമി കല്പറ്റ മരവയലില്‍ വിലയ്ക്കുവാങ്ങി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് സൗജന്യമായി നല്‍കുകയായിരുന്നു. 2016-ലെ സര്‍ക്കാരിന്റെ കാലത്ത് എം.എല്‍.എ. ആയിരുന്ന സി.കെ. ശശീന്ദ്രന്റെയും ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെയും ശ്രമഫലമായാണ് സ്റ്റേഡിയം നിര്‍മാണത്തിനാവശ്യമായ ഫണ്ടനുവദിച്ചത്. എം. മധുവിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കാര്യക്ഷമമായ ഇടപെടലുകളാണ് ദേശീയ നിലവാരമുള്ള സ്റ്റേഡിയം യാഥാര്‍ഥ്യമാക്കിയത്.

Content Highlights: New Wayanad district stadium to be opened on Monday

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
solomon

1 min

സംസ്ഥാന പവര്‍ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സോളമന്‍ തോമസിന് സ്വര്‍ണം

Sep 24, 2023


Shashi Tharoor shares pic with Shoaib Akhtar social media on uncanny resemblance

1 min

ഷുഐബ് അക്തറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂര്‍; ഇരട്ടകളാണോ എന്ന് സോഷ്യല്‍ മീഡിയ

Jun 27, 2023


Bangladesh all rounder Mahmudullah Riyad tested positive for Covid 19

1 min

ബംഗ്ലാദേശ് താരം മഹ്മദുള്ളയ്ക്ക് കോവിഡ്; പി.എസ്.എല്ലില്‍ കളിക്കില്ല

Nov 8, 2020


Most Commented