അക്ഷയ് കുമാറും നീരജ് ചോപ്രയും രൺദീപ് ഹൂഡയും | Photo: Twitter
ന്യൂഡല്‍ഹി: ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി രാജ്യത്തിന്റെ അഭിമാനമായ നീരജ് ചോപ്രയെ കുറിച്ചുള്ള ചര്‍ച്ചയാണ് ആരാധകര്‍ക്കിടയില്‍ സജീവമാകുന്നത്. നീരജ് ചോപ്രയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഇനി ബോളിവുഡില്‍ സിനിമ ഒരുങ്ങുമെന്നാണ് ആരാധകര്‍ പറയുന്നത്. ഈ ചിത്രത്തില്‍ ആരായിരിക്കും ഇന്ത്യയുടെ 'ഗോള്‍ഡന്‍ ബോയ്' ആയി അഭിനയിക്കുക?
നീരജ് ചോപ്ര പറയുന്നത് അക്ഷയ് കുമാറോ രണ്‍ദീപ് ഹൂഡയോ തന്റെ റോള്‍ ചെയ്യണമെന്നാണ്. ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നതിനും മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു നീരജിന്റെ കമന്റ്.
'ബയോപിക് ഒരുക്കുകയാണെങ്കില്‍ അതു വലിയ കാര്യമാണ്. ഹരിയാനയില്‍ നിന്നുള്ള രണ്‍ദീപ് ഹൂഡയോ അക്ഷയ് കുമാറോ എന്നെ വെള്ളിത്തിരയില്‍ അവതരിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം.' 2018-ല്‍ ഏഷ്യന്‍ ഗെയിംസിന് ശേഷം ദി ക്യുന്റിന് നല്‍കിയ അഭിമുഖത്തില്‍ നീരജ് പറയുന്നു.
87.58 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ചാണ് നീരജ് സ്വര്‍ണം കഴുത്തിലണിഞ്ഞത്. രണ്ടാം റൗണ്ടിലായിരുന്നു ഈ സ്വര്‍ണ പ്രകടനം. അത്ലറ്റിക്സില്‍ ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നത്.
Content Highlights: Neeraj Chopra wants Akshay Kumar or Randeep Hooda to play his role in biopic
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..