ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ നേട്ടത്തിനു പിന്നാലെ ജീവിതത്തിലെ മറ്റൊരു സ്വപ്‌നം കൂടി സാക്ഷാത്കരിച്ച് ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. 

എന്റെ ചെറിയ ഒരു സ്വപ്‌നം സഫലമായി, അച്ഛന്‍ സതീഷ് കുമാറിനെയും അമ്മ സരോജ് ദേവിയേയും ആദ്യമായി വിമാനത്തില്‍ കയറ്റിയ സന്തോഷം പങ്കുവെച്ച് നീരജ് കുറിച്ചു. അച്ഛനമ്മമാരുടെ ആഗ്രഹം സഫലമാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് നീരജ്. 

മാതാപിതാക്കള്‍ക്കൊപ്പം വിമാനത്തില്‍ കയറുന്ന ചിത്രവും നീരജ് പങ്കുവെച്ചിട്ടുണ്ട്.

Neeraj Chopra s parents take their first flight

ഹരിയാനയിലെ പാനിപ്പത്തിലെ ഖാന്ദ്ര ഗ്രാമത്തിലെ കര്‍ഷകനാണ് നീരജിന്റെ പിതാവ് സതീഷ് കുമാര്‍. 

ടോക്യോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് രാജ്യത്തിനായി സ്വര്‍ണ മെഡല്‍ നേടിയത്. ഒളിമ്പിക്‌സ് ചരിത്രത്തില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലായിരുന്നു ഇത്. 2008-ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷമുള്ള ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവും ഇതായിരുന്നു.

Content Highlights: Neeraj Chopra s parents take their first flight