Photo: ANI
ന്യൂഡല്‍ഹി: നിലവിലെ ഒളിമ്പിക് ചാമ്പ്യനായ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര എഫ്.ബി.കെ ഗെയിംസില്‍ നിന്ന് പിന്മാറി. പരിക്കിനെത്തുടര്‍ന്നാണ് താരം ഗെയിംസില്‍ നിന്ന് പിന്മാറിയത്. പേശിവലിവാണ് താരത്തിന് തിരിച്ചടിയായത്.
ലോക ഒന്നാം നമ്പര്‍ ജാവലിന്‍ ത്രോ താരമായ നീരജ് ഈയിടെ അവസാനിച്ച ദോഹ ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടിയിരുന്നു. പിന്നാലെ ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന ഡയമണ്ട് ലീഗ് ഫൈനല്‍സില്‍ നീരജാണ് കിരീടം നേടിയത്.
' പരിക്കുകള്‍ ഈ യാത്രയുടെ ഭാഗമാണ്. അത് അത്ര എളുപ്പമല്ല. ഈയിടെ പരിശീലനത്തിനിടെ എനിക്ക് പേശിവലിവ് അനുഭവപ്പെട്ടു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം പരിക്ക് കൂടുതലാകുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കാന്‍ ഞാന്‍ തീരുമാനിച്ചു. അതുകൊണ്ടുതന്നെ നിര്‍ഭാഗ്യവശാല്‍ എനിക്ക് ഹെന്‍ഗെലോയില്‍ നടക്കുന്ന എഫ്.ബി.കെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാകില്ല. ഗെയിംസ് വിജയമാക്കാന്‍ സംഘാടകര്‍ക്ക് സാധിക്കട്ടെ. ഞാന്‍ പരിക്കില്‍ നിന്ന് മുക്തനായി ജൂണില്‍ മത്സരരംഗത്തേക്ക് തിരിച്ചെത്തും. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി' - നീരജ് കുറിച്ചു.
താരത്തിന്റെ പരിക്ക് ഗുരുതരമുള്ളതല്ല. അതുകൊണ്ടുതന്നെ ജൂണില്‍ നീരജ് മത്സരരംഗത്തേക്ക് തിരിച്ചെത്തും. ജൂണ്‍ 13 ന് ടുറുക്കുയില്‍ നടക്കുന്ന പാവോ നുറുമി ഗെയിംസില്‍ താരം പങ്കെടുക്കും.
Content Highlights: Neeraj Chopra Pulls Out Of FBK Games After Suffering Muscle Strain
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..