Photo: PTI
ദോഹ: ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവായ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് ദോഹ ഡയമണ്ട് ലീഗില്‍ കിരീടം. ആദ്യ ശ്രമത്തില്‍ തന്നെ 88.67 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ഒന്നാമതെത്തിയത്.
നീരജിന്റെ ആദ്യ ശ്രമം തന്നെ മികച്ച ദൂരം കണ്ടെത്തിയതിനാല്‍ ഇത് മറികടക്കാന്‍ മറ്റ് താരങ്ങള്‍ക്ക് സാധിച്ചില്ല. 88.63 മീറ്റര്‍ താണ്ടിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെച്ച് രണ്ടാം സ്ഥാനവും 85.88 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രനാഡയുടെ പീറ്റേഴ്‌സ് ആന്‍ഡേഴ്‌സണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് നീരജ് മത്സരരംഗത്തേക്ക് തിരിച്ചെത്തിയത്. ആദ്യ മത്സരത്തില്‍ തന്നെ വിജയം നേടാനായത് താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. 25 കാരനായ നീരജ് 2022 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി ചരിത്രം കുറിച്ചിരുന്നു.
89.94 മീറ്ററാണ് നീരജിന്റെ ഏറ്റവും മികച്ച പ്രകടനം. 2018 ദോഹ ഡയമണ്ട് ലീഗില്‍ നീരജ് മത്സരിച്ചിരുന്നെങ്കിലും അന്ന് നാലാം സ്ഥാനം മാത്രമാണ് താരത്തിന് നേടാനായത്.
Content Highlights: neeraj chopra finishes first in diamond league 2023
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..