ലോക റാങ്കിങ്ങില്‍ ഒന്നാമത്, ചരിത്രനേട്ടവുമായി നീരജ് ചോപ്ര


1 min read
Read later
Print
Share

Photo: PTI

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവായ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ ലോക ഒന്നാം നമ്പര്‍ താരമായി മാറി. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ജാവലിന്‍ ത്രോ ലോകറാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനെ മറികടന്നാണ് നീരജ് ഒന്നാം സ്ഥാനത്തെത്തിയത്.

1455 പോയന്റാണ് നീരജിനുള്ളത്. രണ്ടാമതുള്ള ആന്‍ഡേഴ്‌സണ് 1433 പോയന്റും മൂന്നാമതുള്ള ചെക്ക് റിപ്പബ്ലിക്ക് താരം യാക്കൂബ് വാദ്‌ലെച്ചിന് 1416 പോയന്റുമുണ്ട്. 2022 ഓഗസ്റ്റ് മുതല്‍ നീരജ് ലോകറാങ്കിങ്ങില്‍ രണ്ടാമതായിരുന്നു. ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് കഴിഞ്ഞ വര്‍ഷം നടന്ന ഡയമണ്ട് ലീഗ് ഫൈനല്‍സില്‍ ഒന്നാമതെത്തിയിരുന്നു. ഇത്തവണ ഡയമണ്ട് ലീഗില്‍, മേയ് അഞ്ചിന് ദോഹയില്‍ നടന്ന ആദ്യ മത്സരത്തില്‍ നീരജ് ഒന്നാം സ്ഥാനം നേടിയിരുന്നു.

ഇനി ജൂണ്‍ നാലിനാണ് നീരജ് ചോപ്രയുടെ അടുത്ത മത്സരം. നെതര്‍ലന്‍ഡ്‌സില്‍ വെച്ച് നടക്കുന്ന എഫ്.ബി.കെ ഗെയിംസില്‍ താരം പങ്കെടുക്കും. ശേഷം ജൂണ്‍ 13 ന് ഫിന്‍ലന്‍ഡില്‍ വെച്ച് നടക്കുന്ന പാവോ നുര്‍മി ഗെയിംസിലും പങ്കാളിയാകും. നിലവില്‍ തുര്‍ക്കിയിലെ ആന്റല്യയില്‍ പരിശീലനം നടത്തുകയാണ് ചോപ്ര.

Content Highlights: Neeraj Chopra Attains No. 1 Spot In World Athletics Men's Javelin Ranking

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wrestlers protest against Brij Bhushan Sharan Singh Stars in solidarity

2 min

ഗുസ്തി താരങ്ങളുടെ സമരം: ഐക്യദാര്‍ഢ്യവുമായി താരങ്ങള്‍

Apr 29, 2023


Wrestlers protest to arrest BJP MP Brij Bhushan Singh

1 min

'ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം'; നീതി ലഭിക്കുംവരെ സമരമെന്ന് ഗുസ്തി താരങ്ങള്‍

Apr 29, 2023


srikanth

1 min

നാല് കോവിഡ് ടെസ്റ്റ്; രക്തം വാര്‍ന്ന ചിത്രം പങ്കുവെച്ച് മെഡിക്കല്‍ സ്റ്റാഫിനെതിരേ ശ്രീകാന്ത്

Jan 12, 2021

Most Commented