Image Courtesy: Twitter
മിയാമി: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ഐസൊലേഷനിലുള്ള എന്‍.ബി.എ താരം റുഡി ഗോബേര്‍ട്ട് പ്രതികരണവുമായി രംഗത്ത്.
ഉതാഹ് ജാസ് താരങ്ങളിലൊരാളായ ഗോബര്‍ട്ടിന്റെ കോവിഡ്-19 പരിശോധനാ ഫലം പോസിറ്റീവായതോടെ എന്‍.ബി.എ സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് താരം കൊറോണ വൈറസ് ബാധിതനാണെന്ന് സ്ഥിരീകരിച്ചത്.
''ഇത്രയും നാള്‍ എന്നെ പിന്തുണച്ചര്‍ക്കെല്ലാം നന്ദി. ഓരോ ദിവസം പിന്നിടും തോറും ഞാന്‍ മെച്ചപ്പെട്ടുവരുന്നു. നിങ്ങള്‍ക്ക് മുന്‍പേ തന്നെ അറിയാമെങ്കിലും ഞാന്‍ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയാണ്. നിങ്ങളെല്ലാവരും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. ഇതെല്ലാം നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി മാത്രമല്ല, മറ്റുള്ളവരുടെ സുരക്ഷയ്ക്ക് വേണ്ടിക്കൂടിയാണ്. എന്തായാലും ഞാന്‍ ഇതെല്ലാം കുറച്ചുകൂടി ഗൗരവമായി എടുക്കേണ്ടിയിരുന്നു'', ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ ഗോബര്‍ട്ട് പറഞ്ഞു.
രോഗനിര്‍ണയത്തിനു മുമ്പ് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പരിഹാസപൂര്‍വം തന്റെ മുന്നില്‍വെച്ചിരുന്ന മാധ്യമപ്രവര്‍ത്തകകരുടെ മൈക്കിലും മൈക്രോഫോണിലുമെല്ലാം തൊട്ട ഗോബര്‍ട്ടിന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് താരം ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
Content Highlights: NBA player Rudy Gobert after testing positive for COVID-19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..