ഓക്ക്‌ലന്‍ഡ്: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിന്റെ വീഡിയോ വീണ്ടും കാണുമ്പോള്‍ കുറ്റംബോധം തോന്നുന്നുവെന്നും ക്രീസില്‍ കുറച്ചുനേരം കൂടി തുടരാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നെന്നും ഇന്ത്യന്‍ താരം നവ്ദീപ് സയ്‌നി. മത്സരശേഷം ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സയ്‌നി.

ഓക്ക്‌ലന്‍ഡിലെ വിക്കറ്റ് ഫ്‌ളാറ്റ് ആയിട്ടാണ് തോന്നിയത്. അതുകൊണ്ടുതന്നെ ബാറ്റിങ് തുടരാന്‍ സാധിച്ചിരുന്നെങ്കില്‍ നമുക്ക് വിജയത്തിന് അടുത്തെത്താനാകുമായിരുന്നു. അത് എളുപ്പമല്ലെന്ന് അറിയാം. എന്നാലും കുറച്ചുനേരും കൂടി ക്രീസില്‍ തുടരാന്‍ കഴിഞ്ഞിരുന്നെങ്കില്‍. സയ്‌ന വ്യക്തമാക്കി. 

Read More: ഔട്ടെന്ന് ശര്‍ദ്ദുല്‍, കോലിക്ക് സംശയം; ചാഹലെത്തി പ്രശ്‌നം പരിഹരിച്ചു

സ്വിങ് ബൗളിങ്ങിന് മുന്നിലാണ് ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പതറിപ്പോയത്. മധ്യനിരയിലെ ബാറ്റ്‌സ്മാന്‍മാര്‍ ചില അനാവശ്യ ഷോട്ടുകള്‍ക്ക് മുതിര്‍ന്നത് തിരിച്ചടിയായി. ഞാന്‍ ബാ്റ്റുചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ ഇന്ത്യക്ക് ഏറെ റണ്‍സ് ആവശ്യമായിരുന്നു. ആ സമയത്ത് രവീന്ദ്ര ജഡേജ ഒരു കാര്യം മാത്രമാണ് പറഞ്ഞത്. ബൗണ്ടറി നേടാന്‍ പാകത്തിലുള്ള പന്തുകള്‍ എപ്പോള്‍ ലഭിച്ചാലും അടിക്കുക. അല്ലെങ്കില്‍ സിംഗിളുകളും ഡബിളുകളും ഓടിയെടുക്കുക. 

ക്ഷമയോടെ നിന്നാല്‍ മത്സരം അവസാനം വരെ കൊണ്ടുപോകാം എന്നു ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഞാന്‍ ബൗണ്ടറികള്‍ അടിക്കാന്‍ തുടങ്ങിയപ്പോള്‍ അതു തുടരാനാണ് ജഡേജ ആവശ്യപ്പെട്ടത്. അങ്ങനെയാണ് പതുക്കെയാണെങ്കിലും കളി ഞങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത്. ആദ്യ ബൗണ്ടറി നേടിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അതോടെ പന്തു നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നു മനസ്സിലായി. പുറത്താകുന്ന വിഡിയോ പിന്നീടു കണ്ടപ്പോള്‍ കുറ്റബോധം തോന്നി. പുറത്തായിരുന്നില്ലെങ്കില്‍ മത്സരഫലം ഒരുപക്ഷേ മറ്റൊന്നാകുമായിരുന്നു. സയ്‌നി അഭിമുഖത്തില്‍ പറയുന്നു. 

കുറച്ചു നേരം കൂടി ക്രീസില്‍ തുടരാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ത്യ ന്യൂസീലന്‍ഡ് രണ്ടാം ഏകദിനത്തിന്റെ ഫലം തന്നെ മറ്റൊന്നാകുമായിരുന്നെന്ന് നവ്ദീപ് സെയ്‌നി. ഓക്ലന്‍ഡിലെ വിക്കറ്റ് ഫ്‌ലാറ്റ് ആയിട്ടാണു തോന്നിയത്. അതുകൊണ്ടുതന്നെ അവസാനം വരെ ബാറ്റിങ് തുടരാന്‍ സാധിച്ചിരുന്നെങ്കില്‍ വിജയത്തിന് അടുത്തെത്താനാകുമായിരുന്നു. അത് എളുപ്പമായിരുന്നില്ലെന്ന് അറിയാം. സ്വിങ് ബോളിങ്ങിനു മുന്നിലാണ് ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പതറിപ്പോയതെന്നും സെയ്‌നി മത്സരശേഷം പറഞ്ഞു.

ജഡേജയോടൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ സയ്‌നി 49 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 45 റണ്‍സ് നേടിയിരുന്നു. മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, സയ്‌നിയുടെ പ്രകടത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Content Highlights: Navdeep Saini regrets untimely dismissal that cost India second ODI