പന്തെറിയുന്നതിനിടെ തല കറങ്ങി; ഓസീസ് താരം ഗ്രൗണ്ടിലിരുന്നു


ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സും അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മിലുള്ള മത്സരത്തിനിടയിലാണ് സംഭവം

പെര്‍ത്ത്: ക്രിക്കറ്റിനിടെ പരിക്കേറ്റ് പല താരങ്ങളും ഗ്രൗണ്ട് വിടാറുണ്ട്. ചില പരിക്കുകള്‍ താരങ്ങളുടെ കരിയര്‍ തന്നെ ഇല്ലാതാക്കാറുണ്ട്. എന്നാല്‍ തലകറക്കത്തെ തുടര്‍ന്ന് ഗ്രൗണ്ട് വിട്ട സംഭവം കേട്ടിട്ടുണ്ടോ? ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സും അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മിലുള്ള മത്സരത്തിനിടയില്‍ അങ്ങനെയൊരു സംഭവമുണ്ടായി.

പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിന്റെ ഓസീസ് താരമായ നഥാന്‍ കോള്‍ട്ടര്‍ നൈലിനാണ് മത്സരത്തിനിടെ തല കറങ്ങിയത്. തന്റെ അവസാന ഓവറിലെ അഞ്ചാം പന്ത് എറിഞ്ഞ ശേഷം താരത്തിന് തല കറങ്ങുകയായിരുന്നു. തുടര്‍ന്ന് നഥാന്‍ കുറച്ചുനേരം ഗ്രൗണ്ടിലിരുന്നു. ഇതോടെ സഹതാരങ്ങളെല്ലാം അടുത്തെത്തി കാര്യമന്വേഷിച്ചു.

ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് നഥാനുമായി സംസാരിച്ചു. ഒടുവില്‍ ആ ഓവറിലെ ആറാം പന്തുകൂടി എറിഞ്ഞിട്ട് ഗ്രൗണ്ട് വിടാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. ആ പന്തില്‍ എതിര്‍ താരം സിക്‌സ് അടിക്കുകയും ചെയ്തു. ഗ്രൗണ്ട് വിട്ട് ഡ്രസ്സിങ് റൂമിലെത്തിയ താരത്തെ പിന്നീട് കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: Nathan Coulter Nile suffers vertigo bout during BBL match

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented