നേപ്പിൾസിൽ ജെന്നി ഡി വിർജിലിയോ എന്ന കലാകാരൻ നിർമിച്ച മാറഡോണയുടെ കുഞ്ഞ് പ്രതിമ | Photo By Salvatore Laporta| AP
നേപ്പിള്‍സ് (ഇറ്റലി): അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് ഇറ്റാലിയന്‍ ജനങ്ങളുടെ മനസുകളിലുള്ള സ്ഥാനം പകരംവെയ്ക്കാനാകാത്തതാണ്.
1984 മുതല്‍ 1991 വരെ ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിക്കായി കളിച്ച മാറഡോണ ക്ലബ്ബിനായി 188 മത്സരങ്ങളില്‍ നിന്ന് 81 തവണ സ്‌കോര്‍ ചെയ്ത താരമാണ്. മാറഡോണയുടെ ഫുട്‌ബോള്‍ ജീവിതത്തിന്റെ സുവര്‍ണ കാലവും ക്ലബ്ബിന്റെ ചരിത്രത്തിലെ സുവര്‍ണ കാലവും ഇതായിരുന്നു.
ഇപ്പോഴിതാ തെക്കന്‍ ഇറ്റാലിയന്‍ നഗരമായ നേപ്പിള്‍സ് തങ്ങളുടെ പ്രിയപ്പെട്ട മാറഡോണയോടുള്ള സ്‌നേഹം ഏറെ വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിക്കുകയാണ്.
നേപ്പിള്‍സ് ക്രിസ്മസ് തിരക്കുകളിലേക്ക് കടക്കുകയാണ്. പുല്‍ക്കൂടൊരുക്കാനും അതില്‍ വെയ്ക്കാന്‍ ഉണ്ണിയേശുവിന്റെയും മാതാവിന്റേയും യൗസേപ്പ് പിതാവിന്റേയും കുഞ്ഞ് പ്രതിമകള്‍ വാങ്ങാനുമുള്ള തിരക്കിലായിരിക്കും നാടും നഗരവും. ഓരോ വര്‍ഷവും പുതിയ പ്രതിമകള്‍ക്കായുള്ള കാത്തിരിപ്പിലാകും നേപ്പിള്‍സുകാര്‍.
നാപ്പോളിയുടെ ജേഴ്‌സി ധരിച്ച് മാലാഖമാരുടേത് പോലുള്ള ചിറകുകളുള്ള ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ കുഞ്ഞ് പ്രതിമയാണ് ഇത്തവണ നേപ്പിള്‍സിലെ പ്രധാന ആകര്‍ഷണം.
ജെന്നി ഡി വിര്‍ജിലിയോ എന്ന കലാകാരനാണ് മാറഡോണയുടെ ഈ കുഞ്ഞ് പ്രതിമ നിര്‍മിച്ചത്. ഇത് അനാച്ഛാദനം ചെയ്തതാകട്ടെ നേപ്പിള്‍സില്‍ താമസിക്കുന്ന മറഡോണയുടെ സഹോദരന്‍ ഹ്യൂഗോയും. ഇത്തവണ നേപ്പിള്‍സിലെ പുല്‍ക്കൂടുകളില്‍ മാറഡോണയുടെ മാലാഖ പ്രതിമയും ഇടംനേടിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല.
Content Highlights: Naples honours its hero Diego Maradona with nativity figurine
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..