ചെന്നൈ: നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ തിങ്കളാഴ്ച ആശുപത്രി വിട്ടേക്കും.

താരത്തെ കഴിഞ്ഞ ദിവസം  ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ഹൃദയ ധമനിയിലെ തടസം ഒഴിവാക്കാന്‍ അദ്ദേഹത്തിന് സ്റ്റെന്റ് ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

49-കാരനായ താരത്തിന്റെ ആന്‍ജിയോപ്ലാസ്റ്റി വിജയകരമായി പൂര്‍ത്തിയായെന്നും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബൗളിങ് കോച്ചാണ് മുരളീധരന്‍. ഉടന്‍ തന്നെ അദ്ദേഹം ഹൈദരാബാദ് സംഘത്തോടൊപ്പം ചേരും.

Content Highlights: Muttiah Muralitharan Set To Be Discharged After Angioplasty On Monday