കൊച്ചി:  ഇന്ത്യയുടെ മഹാനായ താരമാണ് എം.എസ് ധോയെന്നും ക്രിക്കറ്റ് ലോകം ധോണിയെ സംരക്ഷിക്കേണ്ടതുണ്ടെന്നും നിയുക്ത ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കൊച്ചിയില്‍ ഐ എസ് എല്‍ ആറാം സീസണ്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. 

ധോനിയുടെ റിട്ടയര്‍മെന്റ് വിവാദത്തില്‍ ധോനിയെ പിന്തുണച്ചുകൊണ്ടായിരുന്നു ഗാംഗുലിയുടെ പ്രസ്താവന. പുതിയ സീസണിലെ ആദ്യമത്സരം ഇന്ന് നടക്കുമ്പോള്‍ ആര് വിജയിയാകുമെന്നതില്‍ മുന്‍വിധികളൊന്നുമില്ല, കൊച്ചി പോലുള്ള വേദികളാണ് ഫുട്‌ബോളിനെയും ക്രിക്കറ്റിനെയും നിലനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ ഐ എസ് എല്‍ ആറാം സീസണിന് ഞായറാഴ്ച വൈകുന്നേരത്തോടെ തുടക്കമാകും. കേരള ബ്ലാസ്‌റ്റേഴ്‌സും എടികെയും തമ്മിലാണ് ആദ്യ മത്സരം.

Content Highlights: MSDhoni Sourav Ganguly ISL Kerala Blasters BCCI